സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്ന് റെക്കോര്‍ഡിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഗ്രാമിന് വില 7375 രൂപയായി വര്‍ദ്ധിച്ചു. ഇതോടെ പവന് ഇന്നത്തെ വില 59,000 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. 60 രൂപയാണ് ഗ്രാമിന് വര്‍ദ്ധനവുണ്ടായത്.
അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 64,360 രൂപയാണ്. കഴിഞ്ഞ ദിവസം 63,840 രൂപയായിരുന്നു വില. 520 രൂപയാണ് 24 കാരറ്റ് സ്വര്‍ണത്തിന് വര്‍ദ്ധനവുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 8045 രൂപയായി. സ്വര്‍ണത്തിന്റെ വില കുതിച്ചുയരുമ്പോഴും നിക്ഷേപം എന്ന തരത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ സ്വര്‍ണ വില വര്‍ദ്ധിച്ചതോടെ വിവാഹ ആവശ്യത്തിന് ഭാരം കൂടിയ സ്വര്‍ണം വാങ്ങുന്ന രീതി മാറി വരുന്നതായി സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. ഇതോടെ ഭാരം കുറഞ്ഞ ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലൈറ്റ് വെയ്റ്റ് സ്വര്‍ണം നിര്‍മ്മിക്കുന്നത് 18 കാരറ്റ് സ്വര്‍ണത്തിലാണ്.
Read more
18 കാരറ്റ് സ്വര്‍ണത്തിന് 22 കാരറ്റിനേക്കാള്‍ വില കുറവാണെന്നുള്ളത് പോക്കറ്റ് കാലിയാക്കുകയുമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് 7375 രൂപ വിലയുള്ളപ്പോള്‍ 18 കാരറ്റിന് 6075 രൂപയാണ് വില.