ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.
പരമ്പരയിൽ ഓസ്‌ട്രേലിയൻ യുവ താരം സാം കോൺസ്റ്റാസും, ഇന്ത്യൻ ബോളർ ജസ്പ്രീത് ബുംറയും തമ്മിൽ വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു സംഭവം. ഒന്നാം ദിനം അവസാനിപ്പിക്കാൻ മനഃപൂർവം സമയം വൈകിപ്പിച്ചതിനെ ചോദ്യം ചെയ്യ്തതിനാലാണ് വാക്ക് തർക്കം ഉണ്ടായത്. അവസാന പന്തിൽ ബുംറ വിക്കറ്റ് നേടി താരത്തിനുള്ള മറുപടിയും നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട സാം കോൺസ്റ്റാസ് സംസാരിച്ചിരിക്കുകയാണ്.
സാം കോൺസ്റ്റാസ് പറയുന്നത് ഇങ്ങനെ:
” ബുംറയെ പ്രകോപിപ്പിച്ചതിന് ശേഷം നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖ്വാജ പുറത്തായി. അത് എന്റെ തെറ്റായിരുന്നു. കുറച്ചുസമയം കൂടി ക്രീസിലുറച്ചുനില്‍ക്കാന്‍ അവന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ് ഇങ്ങനെയെല്ലാം സംഭവിക്കാം. ബുംറയ്ക്ക് വിക്കറ്റുലഭിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ്. പക്ഷേ ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു” സാം കോൺസ്റ്റാസ് പറഞ്ഞു.