രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്‍മയേറിയ പഠനാവസരം ലഭ്യമാക്കുന്ന നൂതന പഠന രീതി അവതരിപ്പിച്ച് വേദിക് ഇ സ്‌കൂള്‍. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ലേണിങ്ങ് പ്ലാറ്റ്‌ഫോം ഡിസംബര്‍ 7 ന് ഉദ്ഘാടനം ചെയ്യും.
.8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും മൂന്ന് അധ്യാപകര്‍ വീതം ഏറ്റവും അഡ്വാന്‍സ്ഡ് ആയ ട്യൂഷന്‍ നല്‍കുന്ന ഒരു മള്‍ട്ടി ട്യൂഷന്‍ പ്ലാറ്റ്‌ഫോം കൂടിയാണിത്.ഒരു മികച്ച മാതൃകാ സ്‌ക്കൂളിന്റെ ഇ വേര്‍ഷനാണ് വേദിക് ഇ സ്‌കൂള്‍.
ഡ്യുവല്‍ സ്‌കൂളിങ്, ഹോം സ്‌കൂളിങ്, പേഴ്‌സണലൈസ്ഡ് ലേണിങ്, ഹൈബ്രിഡ് ലേണിങ് എന്നിവ ഇവിടെ സമന്വയിക്കുകയാണ്.സ്‌കൂള്‍ സമയം കഴിഞ്ഞും സ്‌കൂള്‍ പഠനത്തിന്റെ അതേ അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.ഓരോ സ്‌കൂളിനും അവരുടെ പേരില്‍ തന്നെ വൈറ്റ് ലേബല്‍ ചെയ്തായിരിക്കും ഈ പ്ലാറ്റ്‌ഫോം ലഭ്യമാക്കുക.പാഠ്യ വിഷയങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് പരിശീലനം, സ്‌കില്‍ ഡവലപ്‌മെന്റ്, ഭാഷാ പഠനം തുടങ്ങി നിരവധി അനുബന്ധ സേവനങ്ങളും പ്ലാറ്റ്‌ഫോമിലുണ്ടാകും.
കുട്ടികളുടെ അഭിരുചി കണ്ടെത്തുന്ന ആപ്റ്റിറ്റിയൂഡ് സോണ്‍, പാഠ്യ വിഷയങ്ങള്‍ക്കുള്ള സബ്ജക്റ്റ് സോണ്‍, മത്സര പരീക്ഷകള്‍ക്കും മാതൃകാ പരീക്ഷകള്‍ക്കുമുള്ള ഇടം, ലാംഗ്വേജ്, കരിയര്‍ സോണുകള്‍, സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ് സോണ്‍, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഏരിയ എന്നിവ വേദിക് ഇ സ്‌കൂളില്‍ ഉണ്ടാകും. ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.ഇവയൊക്കെ അക്രഡിറ്റേഷന്‍ പ്രക്രിയയില്‍ ഉയര്‍ന്ന ഗ്രേഡ് സ്‌കൂളുകള്‍ക്ക് ഉറപ്പ് നല്‍കുന്നു.
നീറ്റ്, ജെഇഇ തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകള്‍ ഉയര്‍ന്ന റാങ്കില്‍ പാസാകാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും. ഐഇഎല്‍ടിഎസ് പോലുള്ള പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനും സഹായിക്കും. തെരെഞ്ഞെടുക്കപ്പെടുന്ന സ്‌ക്കൂളുകളില്‍ ആയിരിക്കും വേദിക് ഇ സ്‌കൂള്‍ സേവനം ആദ്യം ലഭ്യമാക്കുക.
വേദിക് ഐഎഎസ് അക്കാദമി യുഎസിലെ ഐ ലേണിങ് എന്‍ജിന്‍സുമായി ചേര്‍ന്നാണ് വേദിക് ഇ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്.ലേണിങ്ങ് ഓട്ടോമേഷന്‍ രംഗത്തെ ആഗോള പ്രമുഖരാണ് യുഎസ് ആസ്ഥാനമായ ഐ ലേണിങ്ങ് എന്‍ജിന്‍സ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സിവില്‍ സര്‍വീസസ് കോച്ചിങ്ങ് സ്ഥാപനമാണ് വേദിക് ഐഎഎസ് അക്കാദമി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിപ്പിച്ച ട്രാക്ക് റെക്കോര്‍ഡും സങ്കല്പ്- വേദിക് ഐഎഎസ് അക്കാദമിക്കുണ്ട്.
വേദിക് ഇ സ്‌കൂളിന്റെ ഉദ്ഘാടനം ഡിസംബര്‍ 7 ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും.
Read more
വേദിക് ഇ സ്‌ക്കൂളിന്റെ ഉദ്ഘാടനം അറിയിക്കുന്നതിനായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ ലേണിങ് എന്‍ജിന്‍സ് പ്രസിഡന്റ് ബാലകൃഷ്ണന്‍ എ പി, വേദിക് ഐഎഎസ് അക്കാദമി ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍,ചെയര്‍മാന്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍, സി ഇ ഒ ജെയിംസ് മറ്റം എന്നിവര്‍ പങ്കെടുത്തു.