മനുഷ്യ സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകളാണ് റംസാന്‍ നാളുകളെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ്. ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡിയും ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ റീജിയണ്‍ ഗുഡ് വില്‍ അംബാസിഡറും ആയ അഡ്വ കെജി അനില്‍കുമാറും ചേര്‍ന്ന് തൃശൂര്‍ ബിനി ഹെറിറ്റേജില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയര്‍.
ഇഫ്താര്‍ വിരുന്ന് പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. മേയര്‍ എംകെ വര്‍ഗീസും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ കെജി അനില്‍കുമാറും എല്ലാവര്‍ക്കും പുണ്യമാസത്തിന്റെ ആശംസകള്‍ പങ്കുവെച്ചു. തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങില്‍ മുഖ്യാതിഥിയായി.
എംഎല്‍എ ടിജെ സനീഷ് കുമാര്‍ ജോസഫ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസി, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളംഗോ ഐപിഎസ്, സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നഗര വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി തൃശ്ശൂര്‍ എസ്പി സലീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Read more
തുടര്‍ന്ന് നടന്ന നോമ്പുതുറ വിരുന്നില്‍ തൃശ്ശൂരിലെ പൗരപ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക പ്രതിഭകള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.