ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ സൺ റൈസേഴ്‌സ് ഹൈദരബാദ് അടി പതറുന്നു. വെടിക്കെട്ട് ബാറ്റിംഗിലൂടെ സൺ റൈസേഴ്‌സ് 300 റൺസ് സ്കോർ കാർഡിൽ കേറ്റും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ഇഷാൻ കിഷൻ ഗോൾഡൻ ഡക്കായി പുറത്തായി.
ലക്‌നൗ താരം ശ്രാദുൽ താക്കൂറാണ് ഇഷാൻ കിഷന്റെ വിക്കറ്റ് നേടിയത്. കൂടാതെ യുവ താരം അഭിഷേക് ശർമ്മയും ബാറ്റിംഗിൽ നിരാശയാണ് സമ്മാനിച്ചത്. 6 പന്തിൽ 6 റൺസ് നേടി പുറത്തായി. ഓപണർ ട്രാവിസ് ഹെഡ് മികച്ച പ്രകടനം നടത്തിയെങ്കിലും അർദ്ധ സെഞ്ചുറിക്ക് അരികിൽ താരത്തിന് കാലിടറി വീഴേണ്ടി വന്നു. താരം 28 പന്തിൽ 5 ഫോറും 3 സിക്സറുമടക്കം 47 റൺസ് നേടി.
9 ഓവർ ആയപ്പോൾ തന്നെ ടീം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിൽ നിൽക്കുകയാണ്. ലക്ക്നൗവിനായി ശ്രദൂൽ താക്കൂർ 2 വിക്കറ്റുകളും, പ്രിൻസ് യാദവ് ഒരു വിക്കറ്റും നേടി.