പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്നു മുതല്‍ ആരംഭിച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കൊരുക്കിയ സുരക്ഷാ നടപടികള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതു പോലെ തന്നെ തിരിച്ചു കൊണ്ടു പോകാനും പൊലീസുകാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13 ലക്ഷത്തോളം കുട്ടികളാണു 30 വരെ പരീക്ഷ എഴുതിയത്.

Read more

ഇന്നു രാവിലെ 9.45നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എല്‍സി കണക്കു പരീക്ഷയുമാണ് നടന്നത്.