അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍; മറ്റു സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം

യുജിസി തീരുമാന പ്രകാരം അവസാന സെമസ്റ്റര്‍, വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈയില്‍ പരീക്ഷ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള തത്സമയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിസന്ധികള്‍ നില നില്‍ക്കുന്ന സ്ഥലത്ത് ഉറപ്പായും പിന്നീട് പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബാക്കി സെമസ്റ്റര്‍, വര്‍ഷ വിദ്യാര്‍ത്ഥികളെ നേരത്തെയുള്ള അക്കാദമിക റെക്കോഡ് അനുസരിച്ച് ഇന്റേണല്‍ അസസ്‌മെന്റിന്റെ ഭാഗമായി സ്ഥാനക്കയറ്റം നല്‍കണമെന്നും രമേഷ് പൊക്രിയാല്‍ വ്യക്തമാക്കി.

7.5 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതായും എന്നാല്‍ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി ഇവിടുത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഓണ്‍ലൈനായി പഠിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ അധ്യാപകര്‍ക്കും വിദേശ രാജ്യങ്ങളില്‍ നല്ല ഡിമാന്റാണ്. ഓണ്‍ലൈന്‍ പഠനം ഗുലനിലവാരമുള്ളതും എല്ലാവരിലും എത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.