പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ: പുതിയ സമയക്രമം

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് നീട്ടിവെച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 27-നും വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ 26-നും ആരംഭിക്കും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ആര്‍ട് പരീക്ഷകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചു.

പ്ലസ് വണ്‍

  • 27, രാവിലെ 9.45: മ്യൂസിക്, അക്കൗണ്ടന്‍സി, ജ്യോഗ്രഫി, സോഷ്യല്‍ വര്‍ക്ക്, സംസ്‌കൃതം- സാഹിത്യ
  • 28, രാവിലെ 9.45: ഇക്കണോമിക്‌സ്
  • 29, ഉച്ചയ്ക്ക് 1.45: ഫിസിക്‌സ്, ഫിലോസഫി, ഇംഗ്ലിഷ് ലിറ്ററേച്ചര്‍, സോഷ്യോളജി.
  • 30, ഉച്ചയ്ക്ക് 1.45: കെമിസ്ട്രി, ഗാന്ധിയന്‍ സ്റ്റഡീസ്, ആന്ത്രപ്പോളജി.

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷം

  • 26, രാവിലെ 9.45: ഒന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്റ്
  • 27, രാവിലെ 9.45: അക്കൗണ്ടന്‍സി, ജ്യോഗ്രഫി
  • 28, രാവിലെ 9.45: ഇക്കണോമിക്‌സ്
  • 29, ഉച്ചയ്ക്ക് 1.45: ഫിസിക്‌സ്
  • 30, ഉച്ചയ്ക്ക് 1.45: കെമിസ്ട്രി, മാനേജ്‌മെന്റ്

വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം

Read more

  • 26, രാവിലെ 9.45: എന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്റ്, ജിഎഫ്‌സി
  • 27, രാവിലെ 9.45: ബയോളജി
  • 28, രാവിലെ 9.45: ബിസിനസ് സ്റ്റഡീസ്
  • 29, രാവിലെ 9.45: ഹിസ്റ്ററി
  • 30, രാവിലെ 9.45: കണക്ക്

സാമൂഹിക അകലം പൂര്‍ണമായും പാലിച്ചു കൊണ്ടുള്ള പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതുവരെ നടത്തിയ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിച്ചു. 88 ക്യാമ്പുകളിലായി 40 ശതമാനം അധ്യാപകര്‍ മാത്രമാണ് ഹാജരായത് എന്ന് അധികൃതര്‍ അറിയിച്ചു.