PKBS UPDATES: ഈ സീസണിൽ വേറെ ആരും കിരീടം മോഹിക്കേണ്ട, അത് ഞങ്ങൾ തന്നെ തൂക്കും: യുസ്‌വേന്ദ്ര ചാഹൽ

പഞ്ചാബ് കിംഗ്‌സിനായി (പിബികെഎസ്) ഈ സീസണിൽ കളിക്കുന്ന പരിചയസമ്പന്നനായ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ, ഐപിഎൽ 2025-ൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമേ നേടിയിട്ടുള്ളൂ. വിക്കറ്റ് നിരയിൽ ചാഹൽ തന്റെ സ്വാധീനം പ്രതിഫലിപ്പിച്ചേക്കില്ലെങ്കിലും, റൺ റേറ്റ് നിയന്ത്രിക്കുന്നതിലും മധ്യ ഓവറുകളിൽ സമ്മർദ്ദം നിലനിർത്തുന്നതിലും താരം മികച്ച് നിന്നിട്ടുണ്ട്.

ടീമിന് എട്ട് ബൗളിംഗ് ഓപ്ഷനുകളും ഒമ്പത് മുതൽ പത്ത് വരെ മികച്ച ബാറ്റിംഗ് ഓപ്ഷനുകളും ടീമിന് ഉണ്ടെന്ന് താരം ഓർമിപ്പിച്ചു. ഈ വർഷം തങ്ങൾക്ക് ചാമ്പ്യന്മാർ ആകാൻ പറ്റുമെന്നും ടോപ് 2 യിൽ ഉണ്ടാകുമെന്നും ആണ് ചാഹൽ പറഞ്ഞിരിക്കുന്നത്. “ഞങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉണ്ടാകും. ഞങ്ങൾ മികച്ച ടീമാണ്. ബൗളിംഗിലും ബാറ്റിംഗിലും നോക്കുകയാണെങ്കിൽ, ബൗളിംഗിൽ ഞങ്ങൾക്ക് 7-8 ഓപ്ഷനുകളുണ്ട്. ബാറ്റിംഗിൽ നോക്കുകയാണെങ്കിൽ, ഞങ്ങൾക്ക് 9-10 ഓപ്ഷനുകളുണ്ട്. ഞങ്ങൾക്ക് വളരെ സന്തുലിതമായ ഒരു ടീമുണ്ട്. ഈ വർഷം ടീം ചാമ്പ്യന്മാരാകുമെന്നതിന്റെ വളരെ നല്ല സൂചനയാണിതെന്ന് ഞാൻ കരുതുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്ലേഓഫിൽ സ്ഥാനം നേടുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ,” ജിയോഹോട്ട്സ്റ്റാറിൽ ചാഹൽ പറഞ്ഞു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനാണ് ചാഹൽ, 163 മത്സരങ്ങളിൽ നിന്ന് 206 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുമ്പ് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നിവരെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഐപിഎൽ 2025 ൽ പിബികെഎസ് ജേഴ്‌സി ധരിക്കുന്നു.

എന്തായാലും സീസണിലെ ആദ്യ 2 മത്സരങ്ങളിൽ മികച്ച വിജയം നേടിയ പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥനോട് തോൽക്കുക ആയിരുന്നു.

Read more