റെസ്റ്റ് ഇൻ പിങ്ക് ! ശവപ്പെട്ടിയിലും ബാർബി തരംഗം

മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും അഭിനയിച്ച ബാർബി എന്ന ചിത്രം ആഗോള ശ്രദ്ധ നേടുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തിരുന്നു. ബാർബി മാർക്കറ്റിംഗ് ടീമിന്റെ ശ്രമഫലമായി സിനിമയുടെ വിജയത്തിനൊപ്പം ബാർബികോർ എന്നൊരു പുതിയ ട്രെൻഡ് ഉയർന്നു വന്നിട്ടുണ്ട്.

എന്നാൽ എറ്റവുമൊടുവിലായി ‘ബാർബി തീം ശവപ്പെട്ടികൾ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുന്നത്. ഒലിവെർസ് ഫ്യൂണറൽ ഹോം ആണ് ആരെയും ആകർഷിക്കുന്ന തരത്തിൽ ബാർബി-തീം ശവപ്പെട്ടികൾ അവതരിപ്പിച്ചിരിക്കുന്നത്.

“നിങ്ങൾക്ക് ബാർബിയെപ്പോലെ വിശ്രമിക്കാം” എന്ന ആകർഷകമായ മുദ്രാവാക്യം ഉപയോഗിച്ചാണ് ഒലിവെർസ് ഫ്യൂണറൽ ഹോം ശ്രദ്ധയാകർഷിക്കുന്നത്. പിങ്ക് നിറത്തിലാണ് ശവപ്പെട്ടികൾ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യരുടെ ജീവിതം ഓർമ്മിക്കപ്പെടാനും ചടുലമായ നിറങ്ങളാൽ ആഘോഷിക്കപ്പെടാനും അർഹതയുണ്ടെന്ന ഓർമ്മപ്പെടുത്തലായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Read more

ഡിമാൻഡ് കൂടിവരുന്നതിനാൽ വില്ലെഗാസിന്റെ ഫ്യൂണറൽ ഹോം ശവപ്പെട്ടികൾക്ക് 30% കിഴിവ് വാഗ്ദാനം ചെയ്തിരിക്കുകയാണ്.