സൂപ്പര്‍ ആകണോ? എങ്കില്‍ സൂപ്പര്‍ ഫുഡ് ശീലമാക്കാം

വണ്ണം കൂട്ടാനും കുറയ്ക്കാനും മുതല്‍ നല്ല ആരോഗ്യത്തിനും ഊര്‍ജവും ഉണര്‍വും എപ്പോഴും നിലനിര്‍ത്താനും ഇന്ന് ഫലപ്രദമായി സൂപ്പര്‍ ഫുഡ് ഉപയോഗിച്ചുവരുന്നു. നിങ്ങള്‍ ഇത് ഒരു ദശലക്ഷം തവണയെങ്കിലും കേട്ടിട്ടുണ്ടാവും ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം വൈവിധ്യമാര്‍ന്ന വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അഥവാ സൂപ്പര്‍ ഫുഡ് കഴിക്കുക എന്നത്.എന്നാല്‍ ഈ സൂപ്പര്‍ ഫുഡ് എന്ന് വെച്ചാല്‍ എന്താണെന്ന് എത്രപേര്‍ക്കറിയാം. വളരെ ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള ഭക്ഷണങ്ങളാണ് സൂപ്പര്‍ഫുഡുകള്‍.

ഇതിനര്‍ത്ഥം അവ ഗണ്യമായ അളവില്‍ പോഷകങ്ങളും വളരെ കുറച്ച് കലോറിയും നല്‍കുന്നു എന്നാണ്. അവയില്‍ ഉയര്‍ന്ന അളവില്‍ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചില ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന സ്വാഭാവിക തന്മാത്രകളാണ് ആന്റിഓക്സിഡന്റുകള്‍. നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ അവ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ ശരീരത്തില്‍ നാശം വിതച്ചേക്കാവുന്ന ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ സ്വാഭാവിക ഉപോല്‍പ്പന്നങ്ങളാണ്.മിക്ക സൂപ്പര്‍ഫുഡുകളും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

10 superfoods to boost a healthy diet - Harvard Health

ഹൃദ്രോഗം, കാന്‍സര്‍, സന്ധിവാതം, സ്‌ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍, പ്രതിരോധശേഷി കുറവ്, അമിതവണ്ണം, രക്തസമ്മര്‍ദ്ദം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സൂപ്പര്‍ ഫുഡ് ഒരുപരിധിവരെ ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ഫുഡുകള്‍ എല്ലാം രോഗശാന്തി ഭക്ഷണങ്ങളല്ല.പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സഹായകമാകും വിധം ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ദൈനംദിന പോഷകാഹാരത്തിന്റെ ഭാഗമായി സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

Beetroot juice benefits brain and heart through oral microbiome modulation

ബീറ്റ്‌റൂട്ട്

ബീറ്റ്റൂട്ട് പൊട്ടാസ്യത്തിന്റെയും ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകളുടെയും കലവറയാണെന്ന് പറയപ്പെടുന്നു.ബീറ്റ്‌റൂട്ട് സാലഡായും ജ്യൂസായും കഴിക്കാം. കുറച്ച് ഒലിവ് ഓയിലും കുരുമുളകും വിതറി അടുപ്പത്തുവെച്ചു വറുത്തെടുക്കുക.

ബീറ്റ് റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്‌സിയിലിട്ട് നല്ല പോലെ ജ്യൂസാക്കി അടിച്ചെടുക്കുക. ശേഷം അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. കൂടാതെ കാരറ്റിനൊപ്പവും ബീറ്റ്‌റൂട്ട് മിക്‌സിയില്‍ അടിച്ചുകുടിക്കാവുന്നതാണ്. ബീറ്റ്റൂട്ടില്‍ ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ കൂടുതലാണ്, ഇവ രണ്ടും ഗര്‍ഭകാലത്ത് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ഫൈബര്‍ മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുന്നു. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. പഠനമനുസരിച്ച്, ബീറ്റ്‌റൂട്ട്ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമത്രേ. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന വെള്ളവും കുറഞ്ഞ കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയില്‍ ഗുണം ചെയ്യും.

White Raddish - Namma Maligai - Online Grocery Store in Coimbatore | Fruits  store in Coimbatore | Online Grocery

റാഡിഷ്

ഉയര്‍ന്ന ജലാംശം, കുറഞ്ഞ കലോറി അളവ് എന്നിവയ്ക്ക് പേരുകേട്ടതാണ് മുള്ളങ്കി.ദഹിക്കാന്‍ സമയം എടുക്കുമെന്നതിനാല്‍ വളരെനേരം വിശപ്പ് തോന്നുകയില്ല. അതിനാല്‍ ഭാരം കുറയ്ക്കാന്‍ റാഡിഷ് വളരെ സഹായിക്കും. നിങ്ങള്‍ക്ക് ഇത് സാലഡായി കഴിക്കാം. ഇത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ചുവന്ന റാഡിഷ് മഞ്ഞപ്പിത്തം ഭേദമാക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അവ അടുപ്പത്തുവെച്ചു വറുത്തുനോക്കൂ.

Free Images - SnappyGoat.com- bestof:goose berries berries amla indian  gooseberry sour fruit

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ദിവസവും കഴിച്ചാല്‍ പ്രതിരോധശേഷി നന്നായി വര്‍ദ്ധിക്കും. ധാരാളം ഇരുമ്പും അടങ്ങിയിട്ടുള്ള നെല്ലിക്ക കഴിച്ചാല്‍, അര്‍ത്രൈറ്റിസ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ചെറുക്കാനാകും.

What Is Tamarind, and How Do You Use It? | Allrecipes

പുളി

ധാരാളം ഡയറ്ററി ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ടാര്‍ട്ടാറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള പുളി നല്ല ഒന്നാന്തരം ആന്റി ഓക്സിഡന്റാണ്. ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന വിഷഘടകങ്ങളില്‍നിന്ന് സംരക്ഷിക്കുകയും, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍ എന്നിവയുടെ അളവ് നിയന്ത്രിക്കാനും പുളിയ്ക്ക് സാധിക്കും.

Soya Recipes: 6 soya recipes that will not make you miss meat

സോയ

സോയാബീനില്‍ ഐസോഫ്‌ലവോണുകളുടെ ഉയര്‍ന്ന സാന്ദ്രതയുണ്ട്, ഒരു തരം ഫൈറ്റോകെമിക്കലാണിത്. സാധാരാണ സസ്യങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സംയുക്തങ്ങളാണ് ഫൈറ്റോകെമിക്കലുകള്‍. സോയയിലെ ഐസോഫ്‌ലേവോണ്‍ രക്തത്തിലെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില ഗവേഷണങ്ങള്‍ തെളിയിക്കുന്നു.പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവ് തടയാന്‍ സോയയ്ക്ക് കഴിയുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.സോയ ഐസോഫ്‌ലേവോണ്‍സ് അസ്ഥികളുടെ നഷ്ടം കുറയ്ക്കുകയും ആര്‍ത്തവവിരാമ സമയത്ത് അസ്ഥി ധാതുക്കളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

Cheera Red - Adayakada

ചീര

വിപണിയില്‍ ലഭിക്കുന്ന ഏറ്റവും ആരോഗ്യകരമായ പച്ചിലകളില്‍ ഒന്നാണ് ചീര എന്നത് നിസ്സംശയം പറയാം. ഇരുമ്പ്, നാരുകള്‍, വൈറ്റമിന്‍ എ, സി, കെ, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ ചീരയില്‍ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.എല്ലാ ദിവസവും ഈ ഇലക്കറി നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക, ഇത് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും എങ്ങനെ ഗുണം ചെയ്യും എന്ന് സ്വയം അനുഭവിച്ചറിയാം.ചീര രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനൊപ്പം രക്താതിമര്‍ദ്ദം ഉള്ളവര്‍ക്കും നല്ലതാണ്. ഒരു കപ്പ് പാകം ചെയ്ത ചീര കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലനാക്കും. ചീരയാണ് എന്റെ ആഹാരം അതിലാണ് എന്റെ ആരോഗ്യം എന്ന് പോപ്പേ പാടിയത് വെറുതെയല്ലെന്ന് മനസ്സിലായില്ലേ. ഇലക്കറികള്‍ എല്ലാം തന്നെ മനുഷ്യശരീരത്തിന് ആരോഗ്യദായകമാണ്.

Cauliflower: Health benefits and recipe tips

കോളിഫ്‌ളവര്‍

Read more

നമ്മളില്‍ മിക്കവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും പോഷകഗുണമുള്ള പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ലവര്‍. ഇതില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ കുറവ് മാത്രമല്ല, ഉയര്‍ന്ന നാരുകളും അടങ്ങിയിട്ടുണ്ട്.കൂടാതെ വിറ്റാമിന്‍ ബി, കെ, സി, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഉള്‍പ്പെടെ നിരവധി മൈക്രോ ന്യൂട്രിയന്റുകളും ഇതിലുണ്ട്. ഇത് ശരീരത്തെ ജലാംശം നിലനിര്‍ത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കോളിഫ്ളവര്‍ പുലാവോ, വേവിച്ച കോളിഫ്ളവറോ, കറിയുണ്ടാക്കുകയോ വറുത്തെടുക്കുകയോ ചെയ്യാം. കോളിഫ്‌ലവര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നു.