സന ഫാത്തിമയും കത്രീന കൈഫും; ബന്ധം കണ്ടെത്തി ആരാധകര്‍

ബോയ്കട്ട് മുടിയും പരുക്കന്‍ ലുക്കുമായി ആമിര്‍ഖാന്റെ ദംഗല്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട സന ഫാത്തിമ നീണ്ടമുടിയില്‍ സാരി വേഷത്തിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് സനയും കത്രീനകൈഫുമായുള്ള രൂപ സാദൃശ്യം.

സാരിയുടുത്ത് വട്ടപ്പൊട്ട് തൊട്ട് നീണ്ടമുടിയൊക്കെ അഴിച്ചിട്ട് അലസമായി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ സന പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/BcAfSItnazE/?taken-by=fatimasanashaikh

സനയ്ക്ക് കത്രീനയുമായി രൂപസാദൃശ്യമുണ്ടെന്ന് ആരാധകരാണ് കമന്റ് ചെയ്തത്. ഇതിനായി ആരാധകര്‍ കത്രീനയുടെ സാരിയുടുത്ത ഒരു ചിത്രവും പോസ്റ്റ് ചെയ്തു.ആമിര്‍ ഖാനും അമിതാഭ് ബച്ചനും അഭിനയിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍ കത്രീനയും സനയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

Read more

https://www.instagram.com/p/Bb3m8ZIAPdy/?taken-by=katrinakaif