'ജാനു എനിക്കെന്നും സ്പെഷ്യൽ; കൂടുതൽ മികച്ചതാവാൻ പ്രേരിപ്പിച്ച കഥാപാത്രം'- സാമന്ത

പ്രണയം കൊണ്ട് കാണികളെ മുറിവേൽപ്പിച്ച ചിത്രമാണ് “96 “. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം പറയുന്നത് റാമിന്റെയും ജാനുവിന്റെയും നഷ്ട പ്രണയത്തിന്റെ കഥയാണ്. വിജയ് സേതുപതിയും തൃഷയും ആണ് റാമും ജാനുവും ആയത്.ചിത്രത്തിൻറെ കന്നഡ റീമേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സാമന്തയും ഷെർവാനന്ദും ചേർന്നുള്ള തെലുങ്ക് പതിപ്പിന്റെ ഷൂട്ടിങ് കഴിഞ്ഞു. സിനിമയെക്കുറിച്ചുള്ള സാമന്തയുടെ വൈകാരികമായ കുറിപ്പാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Read more

ഇതെനിക്കൊരു സ്പെഷ്യൽ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നുവെന്നും സാമന്ത ട്വിറ്ററിൽ കുറിച്ചു. ജാനു തന്നെ ഏറ്റവും മികച്ചത് നല്കാൻ പ്രേരിപ്പിച്ച കഥാപാത്രമാണ്. ഇന്നലത്തെ എന്നേക്കാൾ മികച്ചതാക്കാൻ ജാനു കാരണമായി എന്നും അവർ പറഞ്ഞു. പ്രേം കുമാർ തന്നെയാണ് സിനിമയുടെ തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത്. 96 ലെ ഹൃദയ സ്പർശിയായ സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയും ഈ സിനിമയുടെ ഭാഗമാണ്.