ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് ചെന്നൈ- ലക്നൗ മത്സരം നടക്കുമ്പോൾ ആരാധകർ വളരെ ആവേശത്തിലാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ എന്ന നിലയിൽ പേരെടുത്ത മഹേന്ദ്ര സിംഗ് ധോണിയും യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേർക്കുന്നേർ വരുമ്പോൾ ആവേശം അതിന്റെ ഉച്ചകോടിയിൽ എത്തുമെന്ന് തന്നെ ഉറപ്പാണ്.
ആറു മത്സരത്തിൽ ഒരു വിജയം മാത്രമുള്ള ചെന്നൈയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ ചെന്നൈ ഇന്ന് തോറ്റാൽ പ്ലേയോഫ് സാധ്യതകൾ ദുഷ്കരമാകും. ബാറ്റ്‌സ്മാൻമാരുടെ ഫോം ഇല്ലായ്മയും മെല്ലെപ്പോക്കുമാണ് ചെന്നൈയുടെ പ്രധാന തലവേദന.
ടീമിൽ അഴിച്ചുപണികൾ വേണമെന്നും അശ്വിനെ അടക്കമുള്ള താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കണം എന്നും ഉള്ള ആവശ്യം ശക്തമാണ്.
Read more
അതേസമയം, നിക്കോളാസ് പൂരാന്റെയും മിച്ചൽ മാർഷിന്റെയും ബാറ്റിംഗ് കരുത്തിൽ മുന്നേറുന്ന ലക്‌നൗ ആറു മത്സരത്തിൽ നാല് ജയവുമായി നാലാം സ്ഥാനത്താണ്. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഫോമിലായ്മയാണ് ലക്‌നൗവിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ലക്നൗവിനുണ്ട്