'എകെ വേഴ്‌സസ് എകെ', ബോളിവുഡിനെ ഞെട്ടിച്ച് ട്രെയ്‌ലര്‍

വാര്‍ത്താസമ്മേളനത്തിനിടെ അനില്‍ കപൂറിന്റെ മുഖത്തേക്ക് വെള്ളം ഒഴിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. പിന്നാലെ സോനം കപൂറിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നു എന്ന സന്ദേശവും, മകളെ കണ്ടെത്താന്‍ അലയുന്ന അനില്‍ കപൂറും. ബോളിവുഡില്‍ നിന്നും മറ്റൊരു ത്രില്ലര്‍ കൂടി ഒരുങ്ങുന്നു.

എകെ വേഴ്‌സസ് എകെ (അനില്‍ കപൂര്‍ വേഴ്‌സസ് അനുരാഗ് കശ്യപ്) എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്. ആരും ഇതുവരെ ചിന്തിക്കാത്ത ഒരു വ്യത്യസ്ത പ്രമേയവുമായാണ് ഇരുവരും എത്തുന്നത്. വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുക.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ട്വിറ്ററില്‍ അനില്‍ കപൂറും അനുരാഗ് കശ്യപും വ്യാജഏറ്റമുട്ടലും നടത്തിയിരുന്നു. പരസ്പരം കളിയാക്കിയും തെറി വിളിച്ചും ആരാധകരില്‍ ആശങ്കയുണര്‍ത്തിയതിന് ശേഷമാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. താരങ്ങളും ആരാധകരും ഒരു പോലെ ട്രെയ്‌ലര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read more

സോനം കപൂറും സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറും ചിത്രത്തില്‍ അതിഥി താരങ്ങളായെത്തും. ഡിസംബര്‍ 24-ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് എത്തുക.