സിനിമകള്‍ എല്ലാം ഫ്‌ളോപ്പ്.. പരസ്യ ചിത്രങ്ങളില്‍ രാജാവ്; പ്രതിഫലം കോടികള്‍

ഈ വര്‍ഷം അക്ഷയ് കുമാറിന്റെതായി എത്തിയ സിനിമകള്‍ എല്ലാം പരാജയങ്ങള്‍ ആയിരുന്നു. എങ്കിലും പരസ്യ ചിത്രങ്ങളില്‍ അക്ഷയ്‌യുടെ റെക്കോര്‍ഡ് ആര്‍ക്കും മറികടക്കാന്‍ സാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരമായി അക്ഷയ് കുമാര്‍. 2022 ജൂലായ് സെപ്റ്റംബര്‍ പാദത്തിലാണ് ഇത്.

കോടികളാണ് ഓരോ പരസ്യത്തിനും അക്ഷയ് കുമാര്‍ വാങ്ങുന്നത്. വിദ്യാ ബാലനും അമിതാഭ് ബച്ചനുമാണ് അക്ഷയ്ക്ക് തൊട്ടു പിന്നില്‍. ടാം മീഡിയ റിസര്‍ച്ചിന്റെ വിഭാഗമായ ടി.എം.അഡെക്സിന്റേതാണ് റിപ്പോര്‍ട്ട്. പരസ്യങ്ങളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വിഹിതം അക്ഷയ്കുമാര്‍ നേടിയപ്പോള്‍ ആറു ശതമാനം വീതം വിഹിതമാണ് വിദ്യാ ബാലനും അമിതാഭ് ബച്ചനും സ്വന്തമാക്കിയത്.

40 ഓളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെട്ടത്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, സാറ അലി ഖാന്‍, കത്രീന കൈഫ്, കൃതി സനോന്‍ എന്നിവരാണ് ടെലിവിഷന്‍ പരസ്യങ്ങളില്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മറ്റ് താരങ്ങള്‍.

Read more

അതേസമയം, ബോളിവുഡില്‍ ഈ വര്‍ഷം എത്തിയ സിനിമകള്‍ എല്ലാം ഫ്‌ളോപ്പുകള്‍ ആയിരുന്നു. വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് വിജയിച്ചത്. ഈ വര്‍ഷം അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങിയ ‘ബച്ചന്‍ പാണ്ഡ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധന്‍’, ‘കട്പുത്‌ലി’, ‘രാം സേതു’ തുടങ്ങിയ സിനിമകള്‍ എല്ലാം ഫ്‌ളോപ്പുകള്‍ ആയിരുന്നു.