ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കാട്ടുതീ പടരുന്നതിനിടെ പിന്നാലെ താനും കുടുംബവും സുരക്ഷിതയാണെന്ന് അറിയിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. എല്‍.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തീയില്‍പ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് നടി എക്‌സില്‍ കുറിച്ചിരിക്കുന്നത്.
”സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയോ ആവശ്യമായ ജാഗ്രത പുലര്‍ത്തുകയോ ചെയ്തിട്ടുണ്ട്. ചുറ്റുമുണ്ടായിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായി എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ സുരക്ഷിതയാണ് എന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. ഈ തീപിടുത്തത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്കുമൊപ്പമാണ് ചിന്തകളും പ്രാര്‍ഥനയും.”
I never thought I would live to see a day where fires would ravage neighbourhoods around us in La, friends & families either evacuated or put on high alert, ash descending from smoggy skies like snow & fear & uncertainty about what will happen if the wind does not calm down with…
— Preity G Zinta (@realpreityzinta) January 11, 2025
”കാറ്റ് ഉടന്‍ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു” എന്നാണ് പ്രീതി എക്‌സില്‍ കുറിച്ചത്. അതേസമയം, കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് 16 പേര്‍ക്ക് ജീവന്‍ നഷ്ടമായാതായാണ് അവസാനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനാളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടം വരുത്തിയ ദുരന്തമാണ് ലോസ് ആഞ്ജലിസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്. ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പെടെ അയ്യായിരത്തിലേറെ കെട്ടിടങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്.