ഇര്‍ഫാന്റെ മരണം എന്തുകൊണ്ടാണ് കൂടുതല്‍ ദാരുണമായി തോന്നുന്നത്: അമിതാഭ് ബച്ചന്‍

ഋഷി കപൂറിന്റെയും ഇര്‍ഫാന്‍ ഖാന്റെയും മരണത്തില്‍ നിന്നും സിനിമാലോകം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇര്‍ഫാന്‍ ഖാന്‍ ബുധനാഴ്ചയും ഋഷി കപൂര്‍ വ്യാഴാഴ്ചയുമാണ് ലോകത്തോട് വിട പറഞ്ഞത്. ഈറനണിയിക്കുന്ന പോസ്റ്റുമായാണ് സോഷ്യല്‍ മീഡിയയില്‍ അമിതാഭ് ബച്ചന്‍ എത്തിയിയിരിക്കുന്നത്.

“”ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം ഒരു ഇളയവന്റെ മരണം..ആദ്യത്തേതിന്റെ സങ്കടം മുമ്പത്തേതിനേക്കാള്‍ തീവ്രമാണ്..എന്തുകൊണ്ട്..? ഇളയത് കൂടുതല്‍ ദാരുണമാണ്…എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ നഷ്ടം മുതിര്‍ന്നയാളേക്കാള്‍ കൂടുതല്‍ ദാരുണമായി തോന്നുന്നത്..കാരണം, പിന്നീടുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ വിലപിക്കുന്നു…യാഥാര്‍ത്ഥ്യമാക്കാത്ത സാദ്ധ്യതകള്‍”” എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

ഇര്‍ഫാന്‍ ഖാനൊപ്പമുള്ള ചിത്രവും ഋഷി കപൂറിനൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ പങ്കുവെച്ചിട്ടുണ്ട്. “പികു” ആണ് ഇര്‍ഫാനും ബച്ചനും ഒന്നിച്ചഭിനയിച്ച ചിത്രം. ഋഷിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്.

Read more

https://www.instagram.com/p/B_q-cCqhgPJ/?utm_source=ig_embed