സെക്സില്‍ തൃപ്തിപ്പെടുക എന്ന ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചതാണ്, എനിക്ക് സ്‌നേഹമാണ് വേണ്ടത്: നടി അനു

തൊണ്ണൂറുകളി തിളങ്ങിയ താരമാണ് നടി അനു അഗര്‍വാള്‍. കാര്‍ അപകടത്തെ തുടര്‍ന്ന് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വക്കില്‍ നിന്നുമാണ് തിരിച്ചെത്തിയത്. 2001ല്‍ സന്യാസിയായി എന്ന് അവകാശപ്പെടുന്ന താരമാണ് അനു. ഒരു അഭിമുഖത്തില്‍ സ്‌നേഹവും, സെക്‌സും തമ്മിലുള്ള വ്യത്യാസം വിവരിച്ചാണ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

തന്റെ പ്രേമ ജീവിതത്തിന് എന്ത് സംഭവിച്ചു എന്നാണ് ചോദ്യം, താന്‍ വളരെ ഓപ്പണായ വ്യക്തിയാണ്. ശരിക്കും പണ്ട് താന്‍ കൂടുതല്‍ ഓപ്പണായിരുന്നു. അന്ന് സ്‌നേഹത്തെ കുറിച്ച് തുറന്ന് സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മുക്ക് അറിയില്ലല്ലോ.

ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ ഉപേക്ഷിച്ചതാണ്. തനിക്ക് നിര്‍മ്മലമായതും, വളരെ സത്യസന്ധമായതുമായ സ്‌നേഹം ആഗ്രഹിക്കുന്നു. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്‌നേഹത്തിന് വേണ്ടിയുള്ള തന്റെ ആഗ്രഹം പല വഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.

Read more

എന്നാല്‍ അതില്‍ സെക്‌സ് ഇല്ല. സെക്‌സ് സ്‌നേഹമല്ല. സ്‌നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തിലും സ്‌നേഹമുണ്ട്. അത് വലിയ ശബ്ദത്തില്‍ ആഘോഷമായി നടക്കണം എന്നില്ല. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് അനു അഗര്‍വാള്‍ പറയുന്നത്.