ഇംഗ്ലിഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനലിന് ശേഷം ബെക്കാമിന് ബോളിവുഡ് താരമായ സോനം കപൂറും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും ചേര്‍ന്ന് വിരുന്നൊരുക്കിയിരുന്നു.
മലൈക അറോറ, അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, ഷാഹിദ് കപൂര്‍, മീരാ രാജ്പുത്, അര്‍ജുന്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, കരിഷ്മ കപൂര്‍, ഇഷ അംബാനി എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. താരങ്ങള്‍ എല്ലാം ബെക്കമിനൊപ്പം ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ബെക്കമിനൊപ്പമുള്ള അര്‍ജുന്‍ കപൂറിന്റെ ചിത്രത്തിനെതിരെ ട്രോളുകളാണ് ഉയരുന്നത്.
ബെക്കാമിനേക്കാള്‍ പൊക്കം കുറവായ അര്‍ജുന്, ഫോട്ടോയില്‍ ബെക്കാമിനേക്കാള്‍ ഉയരമുണ്ടെന്നും ചിത്രം ഫോട്ടോഷോപ്പ് ചെയ്തു എന്നായിരുന്നു ട്രോളുകള്‍. ഈ ട്രോളുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍ ഇപ്പോള്‍. തന്റെ ഉയരത്തെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു അര്‍ജുന്റെ മറുപടി.
”എന്റെ യഥാര്‍ഥ ഉയരം 183 സെന്റിമീറ്ററാണ്. ആറടിക്ക് മുകളില്‍. അതിനാല്‍ നമ്മള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്” എന്നായിരുന്നു അര്‍ജുന്‍ കപൂറിന്റെ കമന്റ്. തന്റെ പ്രിയപ്പെട്ട താരത്ത ആദ്യമായി നേരില്‍ കണ്ട അനുഭവം സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ നേരത്തേ പങ്കുവച്ചിരുന്നു.
View this post on Instagram
Read more
വര്‍ഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരില്‍ കണ്ടതെന്നും തങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു. തങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.