ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഇനി മുതല്‍ ആഹാരത്തിന് മാത്രം പണം കൊടുത്താല്‍ മതിയാകും. ഭക്ഷണത്തിന്റെ പണത്തിന് പുറമേ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയിരുന്ന അധിക തുകയും അതിന്റെ നികുതിയും ഇനി ഉപഭോക്താവ് നല്‍കേണ്ടതില്ല. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ ഹോട്ടലുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. നേരത്തെ 2022ല്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടി ഇതുസംബന്ധിച്ച് നിബന്ധനകള്‍ പുറത്തിറക്കിയിരുന്നു.
ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കെതിരെ ഹോട്ടല്‍ ഉടമസ്ഥരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിവിധ പേരുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കളുടെ താത്പര്യത്തിന് വിരുദ്ധവും തെറ്റായ വ്യാപാര രീതിയുമാണെന്ന് കോടതി അറിയിച്ചു.
ഭക്ഷണത്തിന്റെ വിലയും നികുതിയും നല്‍കുന്ന ഉപയോക്താവ് വീണ്ടും സര്‍വീസ് ചാര്‍ജും അതിന്റെ നികുതിയും നല്‍കേണ്ടി വരുന്നത് തെറ്റായ പ്രവണതയാണെന്നും കോടതി വ്യക്തമാക്കി. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍, നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘട
നകള്‍ക്ക് ഹര്‍ജി തള്ളിയതിന് പിന്നാലെ കോടതി പിഴയും വിധിച്ചു.
Read more
ഒരു ലക്ഷം രൂപയാണ് സംഘടനകള്‍ക്ക് വിധിച്ച പിഴ. ഈ തുക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ പൊതു ഫണ്ടിലേക്ക് നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.