കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഷൂട്ടിംഗ് തുടര്‍ന്ന് ബോളിവുഡ് താരങ്ങള്‍

കോവിഡ് 19 വൈറസ് ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തിലും സിനിമാ ഷൂട്ടിംഗ് തുടര്‍ന്ന് ബോളിവുഡ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍, ദിഷ പഠാനി എന്നിവര്‍ അഭിനയിക്കുന്ന ചിത്രം “രാധെ”യുടെയും കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിക്കുന്ന “ഭൂല്‍ ഭുലയ്യ 2” എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് എന്ന് സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനരംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

മാസ്‌ക്ക് വച്ച് ഷൂട്ടിംഗ് തുടരുന്നതിന്റെ ചിത്രങ്ങളാണ് നടന്‍ കാര്‍ത്തിക് ആര്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അനീസ് ഭാസ്മി ഒരുക്കുന്ന ഭൂല്‍ ഭുലയ്യ 2വിന്റെ ചിത്രീകരണം ലക്‌നൗവിലാണ് നടക്കുന്നത്. “മേരെ ധോല്‍നാ സുന്‍” എന്ന ഗാനമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. കൊറോണ സാഹചര്യത്തില്‍ മറ്റ് സിനിമകളുടെയെല്ലാം ഷൂട്ടിംഗ് നിര്‍ത്തിവച്ചിട്ടുണ്ട്.

Read more

Kartik Aaryan and Kiara Advani (L)