പാളിപ്പോയ ഫാഷന്‍ പരീക്ഷണം, മോശം വസ്ത്രം; ദിഷ പഠാനിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ബോളിവുഡ് താരങ്ങളുടെ ഫാഷന്‍ ചോയ്‌സ് എപ്പോഴും ശ്രദ്ധ നേടാറുണ്ട്. കിയാര അദ്വാനി-സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ ചടങ്ങിലും റിസപ്ഷനിലും എത്തിയ താരങ്ങളുടെ ലുക്കും വസ്ത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. നടി ദിഷ പഠാനിയുടെ വേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ദിഷയുടെ വസ്ത്രം വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. നീല നിറത്തിലുള്ള ഡീപ്പ് നെക്കുള്ള ബാക്ക് ലെസ് ബ്ലൗസും സ്ലിറ്റുള്ള സ്‌കേര്‍ട്ടുമാണ് ദിഷയുടെ വസ്ത്രം. എന്നാല്‍ വിവാഹ ദിനത്തില്‍ താരം തിരഞ്ഞെടുത്ത ഫാഷന്‍ പാളിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പല തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. സൈഡ് ഓപ്പണുള്ള സ്‌കേര്‍ട്ടില്‍ കാല് മുഴുവനായി കാണാമെന്നും ദിഷയുടേത് മോശം ഫാഷന്‍ സെന്‍സെന്നും ഒക്കെയാണ് കമന്റുകള്‍. അതേസമയം താരത്തിന്റെ ബോള്‍ഡ് ലുക്കിനെ പ്രശംസിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്.

Read more

രാജസ്ഥാനിലെ ജെയ്‌സാല്‍മറില്‍ ഫെബ്രുവരി 7ന് ആയിരുന്നു സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും വിവാഹം. ഞായറാഴ്ചയാണ് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചത്. ഗൗരി ഖാന്‍, വിക്കി കൗശല്‍, അജയ് ദേവ്ഗണ്‍, കജോള്‍, ആലിയ ഭട്ട്, റാഷി ഖന്ന, ശില്‍പ ഷെട്ടി, കരീന കപൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.