മലപ്പുറത്ത് പച്ചക്കറി കടയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളും തിരയും കഞ്ചാവും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും ലഹരിയും കണ്ടെടുത്തത്. ഒന്നര കിലോഗ്രാം കഞ്ചാവും രണ്ട് തോക്കുകളും പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ വെടിയുണ്ടകളുമാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയുടമയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മണ്ണാര്‍മ്മല സ്വദേശിയായ ഷറഫുദ്ദീന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് തോക്കുകളില്‍ ഒന്ന് കടയുടെ ഉള്ളില്‍ നിന്നും മറ്റൊന്ന് ഷറഫുദ്ദീന്റെ വാഹനത്തില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.
Read more
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവും കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ഷറഫുദ്ദീനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.