'പരിഹാസം തൊട്ട് സഹാനുഭൂതി വരെ'; എല്‍ജിബിടിക്യു കമ്മ്യൂ ണിറ്റിയെ സിനിമകളില്‍ ചിത്രീകരിക്കുന്നതിനെ കുറിച്ച് ഷബാന ആസ്മി

ഇന്നത്തെ സിനിമകളില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ സഹാനുഭൂതിയോടെ ചിത്രീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബോളിവുഡ് താരം ഷബാന ആസ്മി. ദീപ മെഹ്ത ഒരുക്കിയ “ഫയര്‍” എന്ന ചിത്രത്തില്‍ ലെസ്ബിയനായി അഭിനയിച്ചതിനെ കുറിച്ചും താരം പറയുന്നു.

“”എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പരിഹാസങ്ങള്‍ക്ക് ഇരയാക്കാതെ സഹാനുഭൂതിയോടെ കാണുന്നതില്‍ ഞാന്‍ ക്രെഡിറ്റ് നല്‍കുന്നു. ഫയര്‍ റിലീസാകുമ്പോള്‍ ചിലര്‍ പ്രകോപിതരാകും, ഞെട്ടിപ്പോകും എന്നൊക്കെ അവബോധമുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തില്‍ അത് പ്രതിഫലിക്കും എന്നും അറിയാമായിരുന്നു”” എന്ന് ഷബാന ആസ്മി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

ഒറ്റപ്പെട്ട സ്ത്രീയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലുള്ള പ്രണയമാണ് ഫയര്‍ എന്ന സിനിമയുടെ ഉള്ളടക്കം. ലെസ്ബിയന്‍ പ്രണയകഥ പറയുന്ന “ഷീര്‍ കോര്‍മ” എന്ന ചിത്രത്തിലാണ് ഷബാന ആസ്മിയുടെ ഏറ്റവും പുതിയ ചിത്രം.