'മജ്‌നു ഭായ് പെയിന്റടിച്ചതാണോ?'; നടി കൃതി സനോണിന്റെ ഫോട്ടോ കണ്ട് സംശയവുമായി കാര്‍ത്തിക് ആര്യന്‍

ലോക്ഡൗണ്‍ കാലത്ത് ഫോട്ടോ ഷൂട്ട് ചെയ്ത് സമയം ചിലവിടുകയാണ് ബോളിവുഡ് താരം കൃതി സനോണ്‍. വൈറ്റ് ഓഫ് ഷോള്‍ഡര്‍ ഡ്രസ് ധരിച്ചുള്ള ചിത്രങ്ങളാണ് കൊളാഷ് ആക്കി താരം പങ്കുവച്ചിരിക്കുന്നത്. “”അതെ ഞാന്‍ ഒരു ചിന്തകനാണ്. ചിലപ്പോള്‍ അമിത ചിന്തകന്‍”” എന്നാണ് കൃതി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ഇതോടെ രസകരമായ സംശയം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ് നടന്‍ കാര്‍ത്തിക് ആര്യന്‍. “”നിങ്ങളുടെ വസ്ത്രം മജ്‌നു ഭായ് ആണോ പെയിന്റ് ചെയ്തിരിക്കുന്നത്”” എന്നാണ് കാര്‍ത്തിക്കിന്റെ സംശയം.

https://www.instagram.com/p/B_aRoZTg0bX/?utm_source=ig_embed

“”ചിലപ്പോഴൊക്കെ??”” എന്ന മറുപടിയുമായി കൃതിയും രംഗത്തെത്തി. “ലുക്കാ ചുപ്പി” എന്ന ചിത്രത്തില്‍ കാര്‍ത്തിക്കും കൃതിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Read more

kriti