മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം; ഭൂല്‍ ഭുലയ്യ 2

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. ചിത്ര തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും റീമേയ്ക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ഹിന്ദിയില്‍ നിര്‍മ്മിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ചിത്രം “ഭൂല്‍ ഭുലയ്യ” എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അക്ഷയ് കുമാറും വിദ്യാ ബാലനുംപ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രിയദര്‍ശനല്ല സംവിധാനം ചെയ്യുക. അനീസ് ബസ്മിയാവും ചിത്രം സംവിധാനം ചെയ്യുക.

https://www.instagram.com/p/B1U6UDjhulQ/?utm_source=ig_web_copy_link

Read more

കോമഡി ഹൊറര്‍ ത്രില്ലറായാകും ചിത്രമൊരുങ്ങുക. ചിത്രത്തില്‍ കാര്‍ത്തിക് ആര്യനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തിലെ കാര്‍ത്തിക്കിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 2020 ജൂലൈ 31ന് ചിത്രം റിലീസ് ചെയ്യും.