സെക്‌സ് സീനുകളില്‍ അഭിനയിക്കാന്‍ ആത്മവിശ്വാസം നല്‍കിയത് മുന്‍ ഭര്‍ത്താവ്; ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് നടി കൃതി

സെക്‌സ് സീനുകളില്‍ അഭിനയിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത് മുന്‍ ഭര്‍ത്താവാണെന്ന് നടി കൃതി കുല്‍ഹാരി. ‘ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്’ എന്ന വെബ്‌സീരിസില്‍ ചുംബിക്കുന്ന സീനുകളിലും ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിച്ചതിനെ കുറിച്ചാണ് കൃതി ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്.

”2016ല്‍ ആണ് ഞാന്‍ വിവാഹിതയാകുന്നത്. എന്റെ മുന്‍ ഭര്‍ത്താവ് സാഹില്‍ ഈ സീരിസില്‍ അഭിനയിക്കാന്‍ എന്നെ പിന്തുണച്ചു. ചുംബിക്കുന്ന സീനുകളില്‍ അഭിനയിക്കരുത്, ഇന്റിമേറ്റ് സീന്‍ പാടില്ല എന്ന് പറയുന്ന ഒരു ഭര്‍ത്താവ് ആയിരുന്നില്ല അദ്ദേഹം. അരക്ഷിതത്വം അദ്ദേഹത്തിന് തോന്നിയിട്ടില്ല.”

”ആ കഥാപാത്രത്തിന് എന്താണോ ആവശ്യം അതൊക്കെ ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് ആത്മവിശ്വാസം തന്ന് അഭിനയിക്കാന്‍ പറഞ്ഞു വിട്ടത് അദ്ദേഹമാണ്. സീരിസിലെ നാല് പെണ്‍കുട്ടികളും സെക്‌സ് സീനുകളില്‍ വ്യത്യസ്തരായി കാണണമായിരുന്നു. ചിലര്‍ ആശങ്കപ്പെട്ടിരിക്കുകയായിരുന്നു.”

”പക്ഷേ എനിക്ക് ആശ്വാസമായിരുന്നു. ഞാന്‍ കണ്ണു തുറന്നാണ് അകത്തേക്ക് അഭിനയിക്കാന്‍ ചെന്നത്. ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് ശക്തി പകര്‍ന്ന നിമിഷമായിരുന്നു അത്” എന്നാണ് കൃതി പറയുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു കൃതി വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

Read more

‘ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്’ സീരിസിന്റെ മൂന്നാമത്തെ സീസണ്‍ ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്ത സീരിസില്‍ കൃതിക്കൊപ്പം പ്രതീക് ബബ്ബര്‍, ലിസ റേ, നീല്‍ ഭൂപ്‌ലം, രാജീവ് സിദ്ധാര്‍ഥ്, അമൃത പുരി, സൈമണ്‍ സിംഗ്, സമിര്‍ കൊച്ചാര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.