വലിയ ബജറ്റില്‍ നിര്‍മ്മിച്ച കങ്കണ റണാവത്തിന്റെ ‘തേജസ്’ വന്‍ പരാജയമായിരിക്കുകയാണ്. ഒക്ടോബര്‍ 27ന് റിലീസ് ചെയ്ത ചിത്രം 60 കോടി രൂപ ബജറ്റിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഓപ്പണിംഗ് ദിനത്തില്‍ ഒരു കോടി മാത്രം കളക്ഷന്‍ നേടിയ ചിത്രത്തിന് ഇതുവരെ 5 കോടി പോലും നേടാനായിട്ടില്ല.
ഇതോടെ സിനിമ കാണാനായി പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കങ്കണ. എന്നാല്‍ ഈ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം വന്ന സിനിമ കണ്ടില്ലെങ്കില്‍ തിയേറ്ററുകള്‍ നഷ്ടത്തിലാകും എന്നാണ് കങ്കണ പറഞ്ഞത്.
ഈ വീഡിയോ പങ്കുവച്ച് പരിഹസിച്ചിരിക്കുകയാണ് നടന് പ്രകാശ് രാജ്. ”ഇന്ത്യയ്ക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും” എന്നായിരുന്നു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. 2014ല്‍ ആണ് ഇന്ത്യയ്ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം.
India has got Independence just recently in 2014… please wait ..it will pick up.. #justasking https://t.co/1bb303NivF
— Prakash Raj (@prakashraaj) October 28, 2023
Read more
സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച തേജസ് ചിത്രത്തില്‍ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ കങ്കണയുടെ മിക്ക സിനിമകളും പരാജയമായിരുന്നു. തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’, ‘ധാക്കഡ്’, ‘തലൈവി’ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ ഫ്ലോപ്പ് ആയിരുന്നു.