രണ്‍ബിറിന്റെ അമ്മയായി ദീപിക എത്തും! ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 2വില്‍ നായകന്‍ ഹൃത്വിക്കോ രണ്‍വീറോ?

ബോളിവുഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്‌മാസ്ത്ര’. സമ്മിശ്ര പ്രതികരണങങളാണ് ലഭിക്കുന്നതെങ്കിലും റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കകം തന്നെ ചിത്രം 100 കോടി എന്ന നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ബ്രഹ്‌മാസ്ത്ര.

രണ്ടാം ഭാഗമായ ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 2 ദേവ് എന്ന സിനിമയുടെ പ്രഖ്യാപനത്തോടെയാണ് ആദ്യ ഭാഗമായ ശിവ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഹൃത്വിക് റോഷനോ രണ്‍വീര്‍ സിംഗോ നായകനായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശിവയുടെ മാതാപിതാക്കളായ ദേവിന്റെയും അമൃതയുടെയും കഥയാകും പാര്‍ട്ട് 2വില്‍ ഉണ്ടായിരിക്കുക.

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ചില രംഗങ്ങളില്‍ അവ്യക്തമായി ദീപിക പദുക്കോണിനെ കാണിച്ചിരുന്നു. അതിനാല്‍ അമൃത എന്ന കഥാപാത്രമായി ദീപിക എത്തുമെന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം. ദീപികയെ കാണിക്കുന്ന രംഗങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുമുണ്ട്.

Read more

ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരാണ് റ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 1 ശിവ ആണ് ഇപ്പോള്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. സിനിമയില്‍ രണ്‍ബിര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.