രാഖി സാവന്തിന്റെ ഭര്‍ത്താവായ ് ആദില്‍ ഖാന്‍ ദുറാനിക്കെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി. മൈസൂര്‍ പൊലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. മൈസൂരില്‍ താമസിക്കുന്ന സമയത്ത് ആദില്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.
അഞ്ച് മാസം ഒപ്പം താമസിച്ചതിന് പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിച്ചുവെന്നും, പരാതി നല്‍കിയാല്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ആദില്‍ ഭീഷണി മുഴക്കിയതായും യുവതി പരാതിയില്‍ പറയുന്നു.
രാഖി സാവന്ത് നല്‍കിയ വഞ്ചന കേസില്‍ ആദില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് എതിരെയാണ് രാഖി ആദിലിന് എതിരെ പരാതി നല്‍കിയത്.
Read more
ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.