എന്റെ ചുണ്ടില്‍ നടന്റെ ചുണ്ടുകള്‍ അറിയാതെ തട്ടി, അസ്വസ്ഥയായി ഛര്‍ദ്ദിച്ചു, നൂറ് തവണ വായ കഴുകി, അയാള്‍ മാപ്പും പറഞ്ഞു: രവീണ ടണ്ഠന്‍

സിനിമയില്‍ ചുംബന രംഗം ചെയ്യില്ലെന്ന തീരുമാനം എടുത്ത നടിയാണ് ബോളിവുഡ് താരം രവീണ ടണ്ഠന്‍. അതൊരു കരാര്‍ ആയി എഴുതി നല്‍കിയില്ലെങ്കിലും താന്‍ ഒരിക്കലും ഒരു സഹനടനെ സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു എന്നാണ് രവീണ പറയുന്നത്. ചുംബന സീന്‍ ചെയ്യില്ലെന്ന തീരുമാനത്തിലേക്ക് എത്താനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രവീണ ഇപ്പോള്‍.

ആദ്യ കാലത്ത് ഒരു സിനിമയില്‍ ചുംബനരംഗം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ തുടര്‍ന്നാണ് പിന്നീട് അത്തരം സീനുകളില്‍ അഭിനയിക്കില്ലെന്ന് രവീണ തീരുമാനിച്ചത്. ”നായകനുമായി അടുത്ത് ഇടപഴകുന്ന രംഗമാണ്. അതിനിടയില്‍ നടന്റെ ചുണ്ടുകള്‍ അബദ്ധവശാല്‍ തന്റെ ചുണ്ടില്‍ ഉരച്ചു, അത് വലിയ അസ്വസ്തയാണ് ഉണ്ടാക്കിയത്.”

”അങ്ങനെ അബദ്ധത്തില്‍ സംഭവിച്ചു, ഷോട്ട് കഴിഞ്ഞ് ഞാന്‍ റൂമിലേക്ക് ഓടി, എനിക്ക് ഓക്കാനം തോന്നി. ഞാന്‍ ഛര്‍ദ്ദിച്ചു. എനിക്ക് ഒട്ടും താങ്ങാന്‍ പറ്റിയില്ല അത്. വീണ്ടും വീണ്ടും പല്ല് തേച്ചു, വായ നൂറ് തവണ കഴുകി. താന്‍ തെറ്റായ ഉദ്ദേശിച്ചില്ലെന്ന് ഷോട്ടിന് ശേഷം തന്നോട് ആ താരം മാപ്പ് പറയുക പോലും ചെയ്തു” എന്നാണ് രവീണ പറയുന്നത്.

പിന്നീട് അത്തരം രംഗങ്ങളില്‍ രവീണ അഭിനയിച്ചിട്ടുമില്ല. അതേസമയം, രവീണയുടെ മകള്‍ റാഷ തദാനി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ നോ കിസ്സിങ് സീന്‍ നയം മകള്‍ക്ക് ബാധകമല്ലെന്ന് രവീണ വ്യക്തമാക്കുന്നുണ്ട്. മകള്‍ക്ക് ഓകെ ആണെങ്കില്‍ തനിക്ക് കുഴപ്പമില്ല എന്നാണ് രവീണ പറയുന്നത്.

Read more