എട്ടിലേറെ പീഡന ആരോപണങ്ങള്‍; സാജിദ് ഖാനെതിരെ പ്രതിഷേധവുമായി നടിമാര്‍

ലൈംഗിക പീഡനാരോപണ വിധേയനായ സാജിദ് ഖാനെതിരെ പ്രതിഷേധം ശക്തം. എട്ടിലേറെ പേരെ പീഡനതതിന് ഇരയാക്കിയ സാജിദ് ഖാനെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെയാണ് വിമര്‍ശനങ്ങള്‍ എത്തുന്നത്.

ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര എന്നിങ്ങനെ നിരവധി നടിമാരാണ് സാജിദ് ഖാനെതിരെ രംഗത്തെത്തുന്നത്. രാജ്യത്ത് മീടൂ കാമ്പയിന്‍ ശക്തമായ കാലത്ത് തന്നെ സജിത് ഖാന്‍ ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനമെന്ന് ഇരകള്‍ പറയുന്നു.

അഭിനയമെന്ന പേരില്‍ വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ആരോപിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകയും സജിത് ഖാനെതിരെ രംഗത്ത് വന്നിരുന്നു.

Read more

ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും സാജിദ് ഖാനെ ഷോയില്‍ പങ്കെടുപ്പിക്കുന്ന അവതാകരന്‍ സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനം ശക്തമാണ്.