'ജൂഹി ചൗളയ്‌ക്ക് ഒപ്പമുള്ള പ്രണയരംഗങ്ങള്‍ കണ്ട് മകന്‍ പൊട്ടിക്കരയാന്‍ തുടങ്ങി'; തുറന്നു പറഞ്ഞ് സണ്ണി ഡിയോള്‍

മകന്‍ കരണ്‍ ഡിയോളിനെ കുറിച്ച് സണ്ണി ഡിയോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നായികയ്‌ക്കൊപ്പം താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ കരണ്‍ കരയുമായിരുന്നു എന്നാണ് സണ്ണി ഡിയോള്‍ കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയപ്പോള്‍ തുറന്നു പറഞ്ഞത്.

ഒരിക്കല്‍ നടി ജൂഹി ചൗളയ്‌ക്കൊപ്പം നിന്ന് പ്രണയ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കണ്ട് ഷൂട്ടിംഗ് കാണാനെത്തിയ കരണ്‍ നിര്‍ത്താതെ കരയുകയായിരുന്നു. ജൂഹി ചൗളയെ കെട്ടിപ്പിടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കരണ്‍ കരയുകയായിരുന്നു.

ജൂഹിക്കൊപ്പം ഒരു സിനിമയ്ക്ക് വേണ്ടി പാട്ട് സീന്‍ ചിത്രീകരിക്കുകയായിരുന്നു. അപ്പോള്‍ കരണ്‍ തന്റെ ബന്ധുവിന്റെ കൈയ്യിലിരുന്ന് തന്നെ നോക്കുന്നുണ്ട്. ജൂഹിയെ കെട്ടിപിടിച്ച് അഭിനയിക്കുന്നത് കണ്ടപ്പോള്‍ അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്.

Read more

അച്ഛന്‍ സണ്ണി ഡിയോളിന്റെ പാത പിന്തുടര്‍ന്ന് മകന്‍ കരണ്‍ ഡിയോളും ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ്. വെല്ല എന്ന ചിത്രമാണ് കരണിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വെല്ലയുടെ പ്രമോഷനായാണ് കരണും സണ്ണിയും കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയത്.