ബോണി കപൂറിന്റെ രണ്ടു വീട്ടുജോലിക്കാര്‍ക്ക് കൂടി കോവിഡ്

നിര്‍മ്മാതാവ് ബോണി കപൂറിന്റെ രണ്ടു വീട്ടുജോലിക്കാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബോണി കപൂറിനും മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ക്കും മറ്റു ജോലിക്കാര്‍ക്കും ടെസ്റ്റ് നെഗറ്റീവാണെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരണ്‍ സാഹു എന്നയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. മെയ് 16-ന് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ബോണി കപൂര്‍ ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പിന്നീട് നടത്തിയ ടെസ്റ്റിലാണ് രണ്ടു ജോലിക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

Read more

എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. അന്ധേരിയിലെ വീട്ടില്‍ താരങ്ങളും ക്വാറന്റൈനിലാണ്.