ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ട്, മെസേജുകള്‍ അയച്ച് തൃപ്തിപ്പെട്ടിട്ടുണ്ട്; വെളിപ്പെടുത്തലുകളുമായി പ്രിയങ്ക ചോപ്ര

ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് പ്രിയങ്ക ചോപ്ര എപ്പോഴും പ്രതികരിക്കാറുള്ളത്. തമാശയോടെയുള്ള താരത്തിന്റെ മറുപടികള്‍ ട്രോളന്‍മാര്‍ ഏറ്റെടുക്കാറുമുണ്ട്. കോഫി വിത്ത് കരണ്‍ ഷോയില്‍ വന്നപ്പോള്‍ പ്രിയങ്ക നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടിയിരുന്നു.

കോഫി വിത്ത് കരണ്‍ സീസണ്‍ 5ല്‍ എത്തിയപ്പോഴുള്ള പ്രിയങ്കയുടെ മറുപടികളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. താന്‍ ഫോണിലൂടെ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് പ്രിയങ്ക തുറന്നു പറഞ്ഞത്. കരണുമായുള്ള സംസാരത്തിനിടെ ബ്രേക്ക് അപ്പ് ചെയ്ത ശേഷം മുന്‍ കാമുകനെ ചുംബിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ആയിരുന്നു നടിയുടെ മറുപടി.

ഇത് മാത്രമല്ല താന്‍ ഫോണില്‍ സെക്ഷ്വല്‍ മെസേജുകള്‍ അയച്ച് തൃപ്തിപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നുണ്ട്. പ്രിയങ്കയുടെ വാക്കുകള്‍ അന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. അതേസമയം, ലോസ് ആഞ്ചല്‍സില്‍ ഭര്‍ത്താവ് നിക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കൊപ്പവുമാണ് പ്രിയങ്ക താമസിക്കുന്നത്.

Read more

ദ മാട്രിക്‌സ് റീസറക്ഷന്‍സ് എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രംത്തില്‍ സതി എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. ലവ് എഗെയ്ന്‍ എന്ന ഇംഗ്ലീഷ് ചിത്രവും പ്രിയങ്കയുടെതായി ഒരുങ്ങുന്നുണ്ട്.