രണ്‍ബീര്‍- ആലിയ വിവാഹം; മരണത്തിന് മുമ്പെ ഋഷി കപൂര്‍ വെളിപ്പെടുത്തിയ ആഗ്രഹം

ബോളിവുഡില്‍ മറ്റൊരു തീരാനഷ്ടം കൂടിയാണ് ഇന്ന് സംഭവിച്ചത്. മരണത്തിന് മുമ്പ് ഋഷി കപൂറിന്റെ ഏറ്റവും വലിയ ആഗ്രഹം തന്റെ മകന്‍ രണ്‍ബീറിന്റെ വിവാഹമായിരുന്നു. രണ്‍ബീറിനെയും ആലിയയെയും കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ എല്ലാവര്‍ക്കും അറിയാമല്ലോ എന്നായിരുന്നു ഋഷി കപൂര്‍ പറഞ്ഞു തുടങ്ങിയത്.

27-ാം വയസിലാണ് താന്‍ വിവാഹിതനായത്. എന്നാല്‍ രണ്‍ബീറിന് ഇപ്പോള്‍ 35 ആയി. ആരെ വേണമെങ്കിലും രണ്‍ബീറിന് വിവാഹം ചെയ്യാം. അതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ല. മകന്റെ സന്തോഷത്തില്‍ താനും സന്തോഷവാനാണ് എന്നാണ് ഒരു അഭിമുഖത്തിനിടെ ഋഷി കപൂര്‍ പറഞ്ഞത്.

Read more

മരണത്തിന് മുമ്പ് കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാനുള്ള ആഗ്രഹവും ഋഷി കപൂര്‍ പ്രകടിപ്പിച്ചിരുന്നു. രണ്‍ബീറോ സഹതാരങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും തിളങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ ഇപ്പോള്‍ കാണുന്ന സ്ത്രീകള്‍ നടിമാര്‍ മാത്രമാണ്. അവരത്ര സാമൂഹികമാകുന്നില്ല അതാണ് സിനിമയുടെ മറുവശം എന്നും ഋഷി കപൂര്‍ വ്യക്തമാക്കിയിരുന്നു.