'അലോപ്പതിക്കും മൈദയ്ക്കും അടക്കം ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ, പക്ഷെ നന്നായി സി​ഗരറ്റ് വലിക്കും'; ധ്യാൻ ശ്രീനിവാസൻ

നടൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ചിട്ടുള്ള പ്രതിഭയാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസനെ കുറിച്ചും സഹോദരൻ വിനീതിനെ കുറിച്ചുമൊക്കെ രസകരമായ കഥകൾ പ്രേക്ഷകർ പലപ്പോഴും അറിയുന്നത് ധ്യാൻ ശ്രീനിവാസനിലൂടെയാണ്. ഇപ്പോഴിതാ അച്ഛൻ ശ്രീനിവാസനെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അച്ഛനെ കുറിച്ച് സംസാരിച്ചത് അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ, പക്ഷെ നന്നായി സി​ഗരറ്റ് വലിക്കും എന്നാണ് ധ്യാൻ പറയുന്നത്. അസുഖം വന്നശേഷമാണ് അദ്ദേഹം അതെല്ലാം അച്ഛൻ നിർത്തിവെച്ചത് അത് വരെ അരു പറഞ്ഞാലും അദ്ദേഹം കേൾക്കില്ലായിരുന്നെന്നും ധ്യാൻ പറഞ്ഞു.

അലോപ്പതിയോട് എതിർപ്പുളള അച്ഛനെ താൻ നിർബന്ധിച്ചാണ് മരുന്ന് കഴിപ്പിച്ചിരുന്നതെന്ന് മുമ്പ് ധ്യാൻ പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഐഡിയാണ്. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more

ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്