'പത്ത് രൂപയുടെ ഒരു ബോളിന് വേണ്ടിയാണ് അന്ന് തന്റെ പതിനാറായിരം രൂപ കളഞ്ഞത്'; ആദ്യമേ അത് ചെയ്താൽ മതിയായിരുന്നു: മനസ്സ് തുറന്ന് ധ്യാൻ

സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ വിവിധ നിലകളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ മകളെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഓണഘോഷവുമായി ബന്ധപ്പെട്ട് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മകളുമൊത്തുള്ള രസകരമായ നിമിഷങ്ങളെപ്പറ്റി ധ്യാൻ സംസാരിച്ചത്. മകളുമായി ടോയി ഷോപ്പിൽ പോയ കഥയാണ് ധ്യാൻ പറഞ്ഞത്.

മോളുമായി സാധരണ ഷോപ്പിങ്ങിന് പോകാറുണ്ട്. ടോയ് ഷോപ്പിലൊക്കെ പോയിക്കഴിഞ്ഞാൽ അവൾക്കിഷ്ടപ്പെട്ട ടോയിസിലൊക്കെ കൈ ചൂണ്ടി അത് വേണമെന്ന് പറയും അവൾ പറയുമ്പോൾ ഞാൻ അത് ഓരോന്ന് എടുത്ത് ട്രോളിയിൽ ഇടണം. താൻ ടോയിസൊക്കെ എടുത്ത് ഇട്ടതിന് ശേഷവും ഒന്നുകൂടി തിരിഞ്ഞ് നോക്കി സാധനം ഉണ്ടെന്ന് അവൾ ഉറപ്പ് വരുത്തു.

ഒരു ദിവസം താനും മകളും കൂട്ടി ടോയി ഷോപ്പിൽ പോയപ്പോൾ അവൾ പറഞ്ഞ എല്ലാ ടോയിസ് കൂടി എടുത്തപ്പോൾ പതിനാറായിരം രൂപ ആയി. ഷോപ്പിൽ വെച്ച് ഒന്നും പറയാൻ പറ്റില്ലല്ലോ. അത് കൊണ്ട് താൻ ഒന്നും പറഞ്ഞില്ല. വാങ്ങിയ സാധനങ്ങളളൊക്കെ കാറിനകത്ത് വെച്ച് ബില്ല് പേ ചെയ്യാൻ നിൽക്കുന്ന സമയത്ത് ബില്ലിംഗ് സെക്ഷന്റെ അവിടെ പത്ത് രൂപയുടെ ഒരു ബോള് കണ്ടു. പിന്നീട് അത് വേണമെന്ന് പറഞ്ഞ് മകൾ വാശി പിടിച്ചു.

താൻ ബില്ല് ചെയ്ത് കഴിഞ്ഞിരുന്നു അപ്പോഴേക്കും. പിന്നെ അത് ഹാർഡ് ബോൾ ആണ്. എറിയുമ്പോ‌ൾ ദേഹത്ത് കൊള്ളും എന്നത് കൊണ്ട് അത് വാങ്ങുന്നില്ല വേണ്ടാ എന്ന് താൻ മകളോട് പറഞ്ഞു. ആ സമയത്ത് അവൾ ഒന്നും മിണ്ടിയില്ല. പക്ഷെ കാറിൽ കയറിട്ട് നല്ല കരച്ചിലായിരുന്നു. പതിനാറായിരം രൂപക്ക് ടോയിസ് വാങ്ങികൊടുത്തിട്ട് പത്ത് രൂപയുടെ ബോളിന് വേണ്ടിയാണ് അവൾ കരഞ്ഞത്.

വീട്ടിലെത്തി എല്ലാം എടുത്ത് വെച്ച് താൻ കുളിക്കാൻ പോയിട്ട് തിരിച്ച് വരുമ്പോൾ ഈ കളിപ്പാട്ടങ്ങൾ എല്ലാം പറമ്പിലേക്ക് വലിച്ചെറിയുന്ന രം​ഗമാണ് താൻ കാണുന്നത്. എന്നിട്ട് തന്നെ കണ്ടപ്പോൾ ഒരു ചോദ്യം വെയർ ഈസ് മൈ ബോൾ എന്ന്. ആദ്യമെ ആ പത്ത് രൂപയുടെ ആ ബോൾ വാങ്ങി നൽകിയിരുന്നെങ്കിൽ പതിനായിരം രൂപ തനിക്ക് ലാഭിക്കാമായിരുന്നെന്നും ധ്യാൻ പറഞ്ഞു.