മലയാള സിനിമയ്ക്ക് മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു പാസഞ്ചർ. ദീലിപും ശ്രീനിവാസനും ഫ്രധാന വേഷത്തിലെത്തിയ ചിത്രം നിരവധി പ്രേക്ഷക പ്രശംസ ഏറ്റ് വാങ്ങിയിരുന്നു. ഇപ്പോഴിതാ പാസ്സഞ്ചർ സിനിമയുടെ റിലീസിങ്ങ് സമയത്തുണ്ടായ കേസും നൂലാമാലകളും വിവരിച്ച് നിർമ്മാതാവ് എസ്.സി പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
പാസ്സഞ്ചർ സിനിമയുടെ റിലീസിങ്ങ് സമയത്ത് ശ്രീനിവാസൻ കാരണം കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു പ്രെഡ്യൂസറിന്റെ കെെയ്യിൽ തിരക്കഥ എഴുതാനായി അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പിന്നീട് പണവും കഥയും കൊടുക്കാതെ വന്നതോടെ തന്റെ സിനിമയായ പാസഞ്ചർ റീലിസ് ചെയ്യുന്നതിന് തൊട്ടു മുൻപ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
തന്റെ സിനിമയ്ക്ക് മുൻപ് പ്രിയദർശനോപ്പം മൂന്ന് നാല് ചിത്രം ചെയ്തിരുന്നു. ആ സമയത്ത് കേസ് കൊടുത്തിരുന്നില്ല. പാസഞ്ചറിൽ ശ്രീനിവാസന് നൽകാൻ വെച്ചിരുന്ന പണം അദ്ദേഹത്തിന് കൊടുക്കണമെന്നാണ് കേസ്. ശ്രീനിവാസൻ അത് സമ്മതിച്ചില്ല. ശ്രീനിവാസൻ സമ്മതിക്കാതെ തനിക്ക് പണം നൽകാനും പറ്റില്ല.
Read more
അവസാനം സിനിമയുടെ റീലിസിന് തലേ ദിവസം ഒന്നരലക്ഷം രൂപ മുടക്കിയാണ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം താൻ സിനിമ സെൻട്രൽ പിക്ചേയ്സിന് കെെമാറി സിനിമ റീലിസ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു