അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല; ഗോപി സുന്ദറുമായി പിരിയാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് അഭയ ഹിരണ്‍മയി

ഗോപി സുന്ദറുമായി പിരിയാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി. എല്ലാവരും വളരുകയല്ലേ, അതിനിടയിലുണ്ടായ ചില ആശയക്കുഴപ്പങ്ങളായിരിക്കാം പിരിയാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ സ്വകാര്യ ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് അവര്‍ തന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

’14 വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. ആഗ്രഹം തോന്നുമ്പോള്‍ വിവാഹം കഴിക്കാമെന്നു കരുതി. എന്നാല്‍ അതിനിടെ ചില മാറ്റങ്ങള്‍ വന്നു. അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ ലിവിങ് ടുഗെദര്‍ ജീവിതം വിവാഹത്തിലേയ്‌ക്കെത്തിയില്ല. ഇപ്പോള്‍ എല്ലാറ്റുനുമുപരിയായി ഞാന്‍ എന്റെ കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നത്.

വ്യക്തി ജീവിതത്തിനു പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് കരിയര്‍ ശ്രദ്ധിക്കാനായില്ല. അന്ന് ഞാനൊരു വീട്ടമ്മയെപ്പോലെയായിരുന്നു. വീട്ടിലെ എല്ലാ ജോലികളുടെയും പൊതുവെയുള്ള നിയന്ത്രണം എന്റെ ഉത്തരവാദിത്തമായിരുന്നു.

Read more

ഗോപി സുന്ദര്‍ എപ്പോഴും തിരക്കില്‍ ആയിരുന്നു. അന്ന് സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനൊന്നും കഴിഞ്ഞില്ല. പക്ഷേ മുന്‍പുണ്ടായിരുന്ന ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ’, അഭയ പറഞ്ഞു.