ബാലയ്ക്ക് ഡിപ്രഷനാണ്, കുടുംബം തകര്‍ന്നു എന്നൊക്കെ വാര്‍ത്തകള്‍ അടിച്ചിറക്കി.. കണ്ടതിന് ശേഷം ഉറക്കം വന്നിട്ടില്ല: ബാല പറയുന്നു

തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് നടന്‍ ബാല. തനിക്ക് ഡിപ്രഷന്‍ ആണെന്ന ഒരു വാര്‍ത്ത കണ്ടപ്പോള്‍ ഉറങ്ങാന്‍ പോലും പറ്റിയില്ല എന്നാണ് ബാല പറയുന്നത്. സ്റ്റാര്‍ മാജിക്കിലെ ഷിയാസിന്റെ വീഡിയോ കണ്ടപ്പോഴാണ് താന്‍ സന്തോഷമായി ഇരിക്കാന്‍ തുടങ്ങിയത് എന്നാണ് ബാല പറയുന്നത്.

അടുത്തിടെയായി തന്നെ കുറിച്ചുള്ള പല വാര്‍ത്തകളും താന്‍ വായിക്കുന്നുണ്ട്. ചില പാതിരാത്രികളിലും വെളുപ്പാന്‍ കാലത്തുമെല്ലാം തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇങ്ങനെ പലരും അടിച്ചിറക്കാറുണ്ട്. ഈ അടുത്ത കാലത്ത് താന്‍ ഭയങ്കരമായി സങ്കടപ്പെട്ടു. അടുത്തിടെ കുറച്ച് മെലിഞ്ഞിരുന്നു.

അതിന് ഒരുത്തന്‍ വാര്‍ത്തയിട്ടത് നടന്‍ ബാലയ്ക്ക് ഡിപ്രഷനാണ്, കുടുംബം തകര്‍ന്നു എന്നൊക്കെയാണ്. അത് വല്ലാതെ വിഷമിപ്പിച്ചു. അന്ന് തനിക്ക് ഉറക്കം വന്നില്ല. പിറ്റേ ദിവസം മനസ് മടുത്തിട്ട് വെറുതെ ഫെയ്‌സ്ബുക്കും യുട്യൂബും തുറന്ന് നോക്കിയപ്പോള്‍ സ്റ്റാര്‍ മാജിക്കിലെ നടന്‍ ഷിയാസ് കരീമിനെ കണ്ടു.

അവന്‍ കാരണമാണ് ഇന്ന് താന്‍ സന്തോഷമായിരിക്കുന്നത്. കാരണം അവന്‍ ആ വീഡിയോയില്‍ ഇരുന്ന് കരയുന്നതാണ് കണ്ടത്. ഏതോ ഷിയാസിനെ മയക്ക് മരുന്ന് കേസില്‍ പൊലീസ് പിടിച്ചതിന് ആളുകള്‍ തെറ്റിദ്ധരിച്ച് ഷിയാസിനെ എയറിലാക്കിയിരിക്കുകയാണ്.

Read more

അത് കണ്ട് സത്യം ആളുകളെ ബോധിപ്പിക്കാനാണ് അവന്‍ വീഡിയോ പങ്കുവെച്ചത്. അത്രയും ഹൈറ്റും ബോഡിയുമുള്ള ഒരാള്‍ വീഡിയോയില്‍ വന്നിരുന്ന് കരഞ്ഞ് സംസാരിക്കുന്നത് കണ്ടാണ് താന്‍ ഏറെ ചിരിച്ചത്. അന്നാണ് തന്റെ അവസ്ഥ എത്രയോ മെച്ചപ്പെട്ടതാണെന്ന് തനിക്ക് മനസിലായത് എന്നാണ് ബാല പറയുന്നത്.