കൊച്ചിയിലും തിരുവനന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ ജോലി ചെയ്തിട്ടുണ്ട്, സിനിമാമോഹം കാരണം ജോലി ഉപേക്ഷിച്ചു: ധ്രുവന്‍

ക്വീന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ധ്രുവന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തിയ താരം ലിസമ്മയുടെ വീട്, പട്ടം പോലെ, ഗ്യാംഗ്‌സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കായി ജോലി ഉപേക്ഷിച്ചതിനെ കുറിച്ചാണ് ധ്രുവന്‍ ഇപ്പോള്‍ പറയുന്നത്.

എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന ആളാണ് താന്‍. കൊച്ചിയിലും തിരുവനന്തപുരത്തും എയര്‍പോര്‍ട്ടുകളില്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ സിനിമാമോഹം കാരണം ജോലി ഉപേക്ഷിച്ചു. അഭിനയം തനിക്ക് വളരെയധികം ഇഷ്ടമാണ്.

ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് ധ്രുവന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അജിത്ത് ചിത്രം വലിമൈ ആണ് ധ്രുവന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അജിത്തിന്റെ വില്ലന്‍മാരില്‍ ഒരാളായാണ് ധ്രുവന്‍ ചിത്രത്തില്‍ വേഷമിട്ടത്.

Read more

പത്തു വര്‍ഷമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ധ്രുവന്‍ മോഹന്‍ലാലിന്റെ ആറാട്ടിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അടി, ജനഗണമന തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.