നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു; ആശംസകളുമായി 'സുമലത ടീച്ചർ'

നടനും സംവിധായകനായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായ ദീപ്തി കാരാട്ട് ആണ് വധു. ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ് ദീപ്തി. ഇരുവരുടെയും പ്രണയവിവാഹമാണ്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് മാധവൻ. വിവാഹ വാർത്ത പുറത്തറിഞ്ഞതോടെ സഹപ്രവർത്തകർ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം പങ്കുവച്ചത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറായി അഭിനയിച്ച നടി ചിത്ര നായരും ആശംസകൾ നേർന്നിട്ടുണ്ട്.

Read more

കാസർകോട് സ്വദേശിയായ രാജേഷ് മാധവൻ ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമയിൽ എത്തിയത്. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്.