'സുരേഷ് ഗോപിയുടേത് അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനം, പെരുമാറുന്നത് കമ്മീഷണർ സിനിമയിലെ പോലെ'; വി ശിവൻകുട്ടി

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര മന്ത്രിയുടെ നിലവാരത്തിൽ അല്ല പെരുമാറുന്നതെന്നും സുരേഷ് ഗോപി കമ്മീഷണർ സിനിമയിലെ പോലെ ആണ് ജീവിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനമണെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.

ആശ സമരത്തിൽ രണ്ടു കേന്ദ്ര മന്ത്രിമാർ ഒന്നും ചെയ്‌തില്ലെന്നും സുരേഷ് ഗോപി കുറച്ചു കുട വാങ്ങി കൊടുത്തത് അല്ലാതെ ഒന്നും ചെയ്‌തില്ലെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി. സുരേഷ് ഗോപിയുടെ വാർത്ത സമ്മേളനത്തിന് പോകണമെങ്കിൽ പോലീസിന്റെ പ്രൊട്ടക്ഷൻ വാങ്ങി പോകേണ്ട അവസ്ഥയാണെന്നും മാധ്യമങ്ങളെ വിരട്ടി നിർത്തുകയാണെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തകുറ്റപ്പെടുത്തി.

ആശമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ട് മറുപടി കിട്ടിയില്ല. ആരോഗ്യ മന്ത്രി പരമാവധി ശ്രമിക്കുന്നുണ്ട്. കാര്യങ്ങൾ മനസിലാക്കണ്ടേ. എന്ത് പരിഗണന വേണമോ നൽകാം. അവരെല്ലാം നമ്മുടെ സഹോദരിമാർ ആണ്. ആവശ്യപ്പെട്ടാൽ തന്റെ മാധ്യസ്ഥയിൽ ചർച്ച നടത്താമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സുരേഷ്‌ഗോപിക്കെതിരെ സുരേഷ് ഗോപിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല അതാണ് യാഥാർത്ഥ്യമെന്നും കെ സുധാകരൻ പരിഹസിച്ചു.

പാർലമെന്റിനകത്തും പുറത്തും പറയുന്നതെന്തെന്ന് സുരേഷ് ഗോപിക്കു തന്നെ അറിയില്ല. നാടകീയതയാണ് മുഴുവൻ. ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല അതാണ് യഥാർഥ്യം. കെ സുധാകരൻ പറഞ്ഞു. അതേസമയം ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടതെന്നും സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Read more