'അവര്‍ ചെയ്തതിലും വളരെ മോശമായി പോയി ഈ അവഹേളനം.. ഉപയോഗിച്ച ചില വാക്കുകള്‍ അതികഠിനം'; ബിനു അടിമാലി-സന്തോഷ് പണ്ഡിറ്റ് വിവാദത്തില്‍ അശ്വതി

സ്റ്റാര്‍ മാജിക്കും സന്തോഷ് പണ്ഡിറ്റുമായുള്ള വിവാദങ്ങള്‍ക്കിടെ നടി അശ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിച്ചോളു, പക്ഷെ കുത്തി കൊല്ലരുത് എന്ന കുറിപ്പാണ് അശ്വതി പങ്കുവച്ചിരുന്നത്. എന്നാല്‍ ബിനു അടിമാലിയെ വിമര്‍ശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ പണ്ഡിറ്റിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് അശ്വതി.

”ന്റെ പൊന്നേട്ടോയ്… ഇപ്പ ഞങ്ങളാരായി ?? തെറ്റ് ആര് ചെയ്താലും അത് പറഞ്ഞല്ലേ പറ്റൂ.. അവര്‍ ചെയ്തതിലും വളരെ മോശമായി പോയി ഈ അവഹേളനം.. ഉപയോഗിച്ച ചില വാക്കുകള്‍ അതികഠിനം ആയിപോയി.. ഇതും പറയാതെ വയ്യാ. ഞാനെന്തായാലും എയറിലേക്ക് പോകാന്‍ റെഡി ആയി.. അപ്പോള്‍ എന്നാ എല്ലാരും എന്നെ ചീത്ത വിളിച്ചു തുടങ്ങിക്കോളൂ..” എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപ്പര്‍ ആണെന്നൊന്നും താന്‍ പറയില്ല. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത് എന്ന പോസ്റ്റുമായാണ് ആദ്യം അശ്വതി രംഗത്ത് വന്നത്.

വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ തന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.

പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്പോള്‍.അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത് എന്നും അശ്വതി പറഞ്ഞിരുന്നു.

Read more