ബിഗ് ബോസില്‍ നിന്നും പുറത്തായതിന് പിന്നാലെ നടി മനീഷ സംവിധായകന്‍ ഒമര്‍ലുലുവിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പാണ് സംവിധായകന്‍ ഒമര്‍ലുലുവിനെക്കുറിച്ചുള്ള അഭിപ്രായം നടി പങ്കുവെച്ചത്.. മൈല്‍സ്റ്റോണ്‍ മേക്കര്‍സുമായുള്ള അഭിമുഖത്തില്‍ താരം പറഞ്ഞതിങ്ങനെയാണ്.
നടി പറഞ്ഞത്
‘ഞാന്‍ ഒരു കാലത്ത് ഒമര്‍ ലുലുവിനെ ഇഷ്ടം പോലെ വിളിച്ചിട്ടുണ്ട്. അവസരത്തിന് വേണ്ടിയായിരുന്നു അതൊക്കെ പക്ഷെ ഒമര്‍ ലുലു അന്ന് എന്നെ തിരിഞ്ഞ് നോക്കിയില്ല. ഒമര്‍ ലുലുവിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനാരുമല്ല എന്നറിയാം . എന്നിരുന്നാലും അദ്ദേഹത്തെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായവുമില്ല. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്.
അതുംകൂടെ എനിക്ക് പറയാനുണ്ട്. നമ്മള്‍ കരിയറിലും ജീവിതത്തിലും എത്ര ഉന്നതിയിലെത്തിയാലും ഭൂമി തൊട്ട് ജീവിക്കണം. അതൊരു വലിയ ക്വാളിറ്റിയാണ്. ചില മനുഷ്യന്‍മാര്‍ നോക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും എന്ത് മനുഷ്യന്‍മാരാണ് ഇവരെന്ന്.
Read more
നമ്മള്‍ മാത്രമല്ല ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ജനിക്കുന്നത് ദൈവത്തിന്റെ അംശം ഉള്‍ക്കൊണ്ടാണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ വാല്യു ഉണ്ട്. നമ്മളെന്തിനാണ് അവരെ പുച്ഛിക്കുന്നത്. നമ്മളെന്തിനാണ് അഹങ്കാരം കാണിക്കുന്നത്. ഒമര്‍ ലുലു പുച്ഛിച്ചു എന്നല്ല ഞാന്‍ പറയുന്നത്, പൊതുവെയുള്ള കാര്യമാണ്. പക്ഷെ ഒമര്‍ ലുലുവും എന്നെ മൈന്‍ഡൊന്നും ചെയ്തില്ല’.