'എന്നാ ക്യൂട്ടാടാ ഈ കൊച്ച്...' കുഞ്ഞുടുപ്പിൽ ടൈംസ് സ്ക്വയറിൽ മീര ജാസ്മിൻ; ഏത് കൊരങ്ങനാടാ ഞങ്ങടെ കൊച്ചിനെ പേടിപ്പിക്കുന്നതെന്ന് ആരാധകർ !

വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആരാധകർ ഏറെയുള്ള നടിയാണ് മീര ജാസ്മിൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിൽ വീണ്ടും സജീവമായത്. ഇതോടൊപ്പം സോഷ്യൽ മീഡിയയിലും താരം തിളങ്ങുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിൽ മീര പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മീര ചിത്രങ്ങൾ ഉള്ളത്. ‘വരികൾക്കിടയിലൂടെയുള്ള ജീവിതം ‘ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വളരെ മനോഹാരിയായി ആരാധകരുടെ മനസ് കവരുകയാണ് താരം.

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തിയത്. എന്തൊരു മാറ്റം എന്നും വീണ്ടും ചെറുപ്പമായി എന്നുമൊക്കെയാണ് പലരും പറയുന്നത്. എന്നാ ക്യൂട്ടാടാ ഈ കൊച്ച്, ഏത് കൊരങ്ങനാടാ ഞങ്ങടെ കൊച്ചിനെ പേടിപ്പിക്കുന്നതെന്ന കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

സൂത്രധാരന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയിലേക്കുളള അരങ്ങേറ്റം കുറിച്ചത്. ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മീരയെ തേടിയെത്തി.

Read more

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മീരാ ജാസ്മിന്‍ രണ്ടുതവണ നേടിയിട്ടുണ്ട.് തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീരജാസ്മിന്‍ സ്വന്തമാക്കിയിട്ടുണ്ട്.