കഴിഞ്ഞ രണ്ട് വർഷക്കാലം ഒരുപാട് അനുഭവിച്ചു, അതെന്റെ ജോലിയെയും ആരോഗ്യത്തെയും ബാധിച്ചു: സാമന്ത

തെലുങ്ക് സൂപ്പർ താരങ്ങളായ സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞത് തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ വാർത്തയായിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാന രഹിതമായ പല വാർത്തകളും സാമാന്തയെ ചുറ്റിപ്പറ്റി അക്കാലത്ത് നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ അന്നത്തെ മാനസികാവസ്ഥ മറികടക്കാൻ ഒരുപാട് സമയമെടുത്തുവെന്നും അതിന് ശേഷം നിരവധി പ്രശങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.

“കഴിഞ്ഞ രണ്ട് വർഷക്കാലം ഞാൻ ഒരുപാട് അനുഭവിച്ചു. വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ജോലിയെയും ആരോഗ്യത്തെയും ബാധിച്ചു. അന്നൊക്കെ ഇതേ അവസ്ഥകളിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി അറിയാനായിരുന്നു കൂടുതലായും ശ്രമിച്ചത്. അവരുടെ അത്തരം കഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അവർക്ക് പറ്റുമെങ്കിൽ എനിക്കും ഇത് അതിജീവിക്കാന് കഴിയുമെന്ന് തോന്നി.

Read more

എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് എന്ന് വേണമെങ്കിൽ പറയാം. എന്റെ വേദനകളെല്ലാം മറച്ചുവെച്ച് കൊണ്ട് ഞാൻ യുദ്ധം ചെയ്യുകയാണ്.” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സാമന്ത പറയുന്നു