ശാലിനിയെ ഇനി അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് നേരിട്ട് പറഞ്ഞിരുന്നു..; വെളിപ്പെടുത്തി കമല്‍

അഭിനയം നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും ഇടമുള്ള നായികയാണ് ശാലിനി. തമിഴ് സൂപ്പര്‍ താരം അജിത്തുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ശാലിനി അഭിനയം നിര്‍ത്തിയത്. വിവാഹശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍.

ശാലിനിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് ആയിരുന്നു ‘നിറം’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ”അജിത്ത് എന്നോട് നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട കാര്യമാണ്, കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ല എന്ന്.”

”അതിന് വ്യക്തിപരമായി പുള്ളിക്ക് പ്രശ്‌നമുണ്ട്, അതുകൊണ്ട് ഒന്നും തോന്നരുത്. കല്യാണത്തിനു മുമ്പ് ഷൂട്ടിംഗ് തീര്‍ക്കണം” എന്ന് പറഞ്ഞതായാണ് കമല്‍ പറയുന്നത്. എന്നാല്‍ നായകനായ പ്രശാന്ത് ഇത് അറിഞ്ഞതോടെ മനപൂര്‍വ്വം ഡേറ്റ് തരാതെയിരുന്നു എന്നാണ് കമല്‍ പറയുന്നത്.

”ഞങ്ങളുടെ ഹീറോ പ്രശാന്ത്, അവര്‍ തമ്മിലുള്ള ഈഗോ ക്ലാഷായിരിക്കാം, പ്രൊഫഷണല്‍ വൈരമായിരിക്കാം പ്രശാന്ത് മനപ്പൂര്‍വ്വം ഡേറ്റ് തരാതെ നമ്മളെ ഭയങ്കരമായി പ്രശ്‌നത്തിലാക്കി. ശാലിനിയെ കല്യാണത്തിന് ശേഷം അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നത് പോലെ തോന്നിയിരുന്നു” എന്നാണ് കമല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Read more

അജിത്തിനെ വിവാഹം ചെയ്ത ശേഷം 2000ല്‍ ആണ് ശാലിനി അഭിനയം നിര്‍ത്തുന്നത്. പിരിയാതെ വരം വേണ്ടും എന്ന ചിത്രമാണ് ശാലിനി അഭിനയിച്ച ഒടവിലത്തെ സിനിമ. അജിത്തിനും ശാലിനിക്കും രണ്ട് മക്കളാണ് ഉള്ളത്. അനൗഷ്‌കയും അദ്വിക്കും.